വിനോദയാത്രാസംഘത്തിലെ രണ്ട് വിദ്യാര്‍ഥികള്‍ മണിമലയാറ്റില്‍ മുങ്ങിമരിച്ചു
പത്തനംതിട്ട മല്ലപ്പള്ളി വായ്പ്പൂര് ശാസ്താംകുടി തൂക്കുപാലം കടവില്‍ കുളിക്കാനിറങ്ങിയ ചങ്ങനാശ്ശേരി പച്ചക്കറി മാര്‍ക്കറ്റിന് സമീപം ഇലഞ്ഞിപ്പറമ്പില്‍ മാര്‍ട്ടിന്‍ സെബാസ്റ്റ്യന്റെ മകന്‍ സച്ചിന്‍ മാര്‍ട്ടിന്‍ (19), ചങ്ങനാശ്ശേരി ബൈപാസ് റോഡില്‍ മോര്‍ക്കുളങ്ങര റൂബിനഗര്‍ പുതുപ്പറമ്പില്‍ പി കെ സുരേഷിന്റെ മകന്‍ ആകാശ് സുരേന്ദ്രന്‍ (19) എന്നിവരാണ് മരിച്ചത്.
പത്തനംതിട്ട: മണിമലയാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. പത്തനംതിട്ട മല്ലപ്പള്ളി വായ്പ്പൂര് ശാസ്താംകുടി തൂക്കുപാലം കടവില്‍ കുളിക്കാനിറങ്ങിയ ചങ്ങനാശ്ശേരി പച്ചക്കറി മാര്‍ക്കറ്റിന് സമീപം ഇലഞ്ഞിപ്പറമ്പില്‍ മാര്‍ട്ടിന്‍ സെബാസ്റ്റ്യന്റെ മകന്‍ സച്ചിന്‍ മാര്‍ട്ടിന്‍ (19), ചങ്ങനാശ്ശേരി ബൈപാസ് റോഡില്‍ മോര്‍ക്കുളങ്ങര റൂബിനഗര്‍ പുതുപ്പറമ്പില്‍ പി കെ സുരേഷിന്റെ മകന്‍ ആകാശ് സുരേന്ദ്രന്‍ (19) എന്നിവരാണ് മരിച്ചത്.
ശനിയാഴ്ച ഉച്ചയ്ക്കാണ് സുഹൃത്തുക്കളായ 13 പേര്‍ ചേര്‍ന്ന് ബൈക്കില്‍ പുറപ്പെട്ടത്. 3.30ഓടെ തൂക്കുപാലം കടവിലെത്തിയ സച്ചിനും ആകാശും കുളിക്കാനിറങ്ങി. മറ്റുള്ളവര്‍ കരയിലിരുന്നു. ഇവര്‍ ഇരുവരും ആറിന്റെ നടുവിലേക്ക് നീന്തിപ്പോയതായി സുഹൃത്തുക്കള്‍ പറയുന്നു. ആകാശ് മണല്‍വാരിയ കുഴിയില്‍പ്പെട്ടു. രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ സച്ചിനും മുങ്ങിപ്പോവുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവര്‍ ബഹളംവച്ചതിനെത്തുടര്‍ന്ന് ഓടിയെത്തിയ നാട്ടുകാര്‍ ഇവരെ മുങ്ങിയെടുത്തെങ്കിലും രക്ഷിക്കാനായില്ല.
മൃതദേഹങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി കോളജ് ഒന്നാംവര്‍ഷ എന്‍ജിനീയറിങ് വിദ്യാര്‍ഥിയാണ് സച്ചിന്‍ മാര്‍ട്ടിന്‍. മാതാവ്: സുനി. സഹോദരി: സൗമ്യ. പത്തനംതിട്ട മൗണ്ട് സീയോന്‍ കോളജ് ഒന്നാംവര്‍ഷ നിയമവിദ്യാര്‍ഥിയാണ് ആകാശ്. മാതാവ്: ഗീത. സഹോദരിമാര്‍: ശ്രുതി, പൂജ.