തിരുവനന്തപുരത്ത് രണ്ട് പോലിസുകാർക്ക് കൂടി കൊവിഡ്

ചാല സർക്കിളിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്കും ശാന്തിവിള താലൂക്ക് ആശുപത്രിയിലെ ഒരു ഡോക്ടർക്കും രണ്ട് ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

Update: 2020-07-24 12:15 GMT

തിരുവനന്തപുരം: ജില്ലയിൽ രണ്ട് പോലിസുകാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ ഒരാൾ പൂന്തുറയിൽ ജോലി ചെയ്ത, എആർ ക്യാമ്പിലെ പോലിസുകാരനാണ്. ചാല സർക്കിളിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്കും ശാന്തിവിള താലൂക്ക് ആശുപത്രിയിലെ ഒരു ഡോക്ടർക്കും രണ്ട് ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

Tags: