തിരുവനന്തപുരത്ത് രണ്ടു പോലിസുകാർക്ക് കൂടി കൊവിഡ്
കന്റോണ്‍മെന്റ്, ഫോര്‍ട്ട് സ്റ്റേഷനിലെ പോലിസുകാര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.
തിരുവനന്തപുരം: തിരുവനന്തപുരത്ത് രണ്ടു പോലിസുകാര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. സ്പെഷല്‍ ബ്രാഞ്ച് ആസ്ഥാനത്തെ ഡ്രൈവര്‍, വട്ടിയൂര്‍ക്കാവ് പോലിസ് സ്റ്റേഷനിലെ സിവില്‍ പോലിസ് ഓഫീസര്‍ എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
നേരത്തെ തിരുവനന്തപുരത്ത് കന്റോണ്‍മെന്റ്, ഫോര്‍ട്ട് സ്റ്റേഷനിലെ പോലിസുകാര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതേതുടര്‍ന്ന് ഫോര്‍ട്ട് സ്റ്റേഷനിലെ 20 പോലിസുകാരെ നിരീക്ഷണത്തിലാക്കിയിരുന്നു.