തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിൽ കൊവിഡ് ബാധിച്ച് ചികിൽസയിലായിരുന്ന രണ്ടുപേർ മരിച്ചു

ഇവരുടെ മരണം കൊവിഡ് മൂലമാണെന്ന ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

Update: 2020-08-15 08:15 GMT

തിരുവനന്തപുരം: തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിൽ കൊവിഡ് ബാധിച്ച് ചികിൽസയിലായിരുന്ന രണ്ടു പേർ മരിച്ചു. തിരുവനന്തപുരം വെഞ്ഞാറമ്മൂട് സ്വദേശി ബഷീർ(44), പത്തനംതിട്ട തിരുവല്ല കുറ്റൂർ സ്വദേശി മാത്യു(60) എന്നിവരാണ് മരിച്ചത്. ഇവരുടെ മരണം കൊവിഡ് മൂലമാണെന്ന ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

ബഷീറിന് വൃക്കസംബന്ധമായ രോഗങ്ങളുണ്ടായിരുന്നു. ഇദ്ദേഹത്തിന്റെ ഭാര്യയും കൊവിഡ് ബാധിതയാണ്. കഴിഞ്ഞ പത്താം തിയതി വൃക്കരോഗത്തിന് ചികിത്സ തേടിയാണ് ബഷീറും ഭാര്യയും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിയത്. തിരിച്ചെത്തിയതിനു പിന്നാലെ ബഷീറിന് തൊവിഡ് ലക്ഷണങ്ങൾ അനുഭവപ്പെട്ടു. തുടർന്ന് നടത്തിയ പരിശോധനയിൽ രോഗം സ്ഥിരീകരിക്കുകയും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. ഇന്നലെ രാത്രിയാണ് ബഷീർ മരിച്ചത്. 

രണ്ടാഴ്ചയായി മാത്യു കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ഇദ്ദേഹത്തിന് മറ്റ് രോഗങ്ങൾ കൂടിയുണ്ടായിരുന്നു. മൂന്നാഴ്ച മുമ്പ് വൃക്ക സംബന്ധമായ അസുഖങ്ങളെ തുടർന്ന് ഡയാലിസിസിന് മാത്യുവിനെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവിടെനിന്ന് സമ്പർക്കത്തിലൂടെ രോഗബാധയുണ്ടാവുകയായിരുന്നു. ഏതാനും ദിവസം അവിടെ തന്നെ ആയിരുന്നു ചികിത്സ. പിന്നീട് ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് രണ്ടാഴ്ച മുമ്പ് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. ഇന്നലെ രാത്രി മാത്യുവിന് ഹൃദയസ്തംഭനം ഉണ്ടായി. 8.45ഓടെ മരിച്ചു. 

Tags:    

Similar News