തുഷാരഗിരിയില്‍ രണ്ട് പേര്‍ ഒഴുക്കില്‍പ്പെട്ടു; ഒരാളെ രക്ഷിച്ചു, മറ്റൊരാള്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുന്നു

കോഴിക്കോട് ബേപ്പൂര്‍ സ്വദേശി സുബ്രഹ്മണ്യന്റെ മകന്‍ അമല്‍ പച്ചാട് (22) എന്ന കോളജ് വിദ്യാര്‍ത്ഥിയാണ് അപകടത്തില്‍പ്പെട്ടത്.

Update: 2022-07-17 09:49 GMT

കോഴിക്കോട്: തുഷാരഗിരിയില്‍ രണ്ട് പേര് ഒഴുക്കില്‍പ്പെട്ടു. കോഴിക്കോട് നിന്നും വന്ന അഞ്ചംഗ സംഘത്തിലെ രണ്ടുപേരാണ് ഒഴുക്കില്‍പ്പെട്ടത്. ഒരാളെ രക്ഷിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയി മറ്റൊരാള്‍ക്ക് വേണ്ടി തിരച്ചില്‍ നടത്തുന്നു.

കോഴിക്കോട് ബേപ്പൂര്‍ സ്വദേശി സുബ്രഹ്മണ്യന്റെ മകന്‍ അമല്‍ പച്ചാട് (22) എന്ന കോളജ് വിദ്യാര്‍ത്ഥിയാണ് അപകടത്തില്‍പ്പെട്ടത്. രണ്ടുപേരാണ് ഒഴുക്കില്‍പ്പെട്ടത്. ഒരാളെ ഇവര്‍ തന്നെ കരയ്ക്ക് എത്തിച്ച് ആശുപത്രിയിലേക്ക് കൊണ്ട് പോയി. തുഷാരഗിരിയിലേക്കുള്ള പ്രവേശനം നിരോധിച്ച അവസരത്തിലാണ് സഞ്ചാരികള്‍ ഇവിടെ വെള്ളത്തില്‍ ഇറങ്ങിയത്.

Tags:    

Similar News