രണ്ടു ഉദ്യോഗസ്ഥർക്ക് കൊവിഡ്; തിരുവനന്തപുരം ക്രൈംബ്രാഞ്ച് ആസ്ഥാനം അടച്ചു
രണ്ട് വനിതാ പോലിസുകാർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. നിയന്ത്രിമേഖലയിൽ ഉണ്ടായിരുന്നവരാണ് ഇവർ.
തിരുവനന്തപുരം: രണ്ടു ഉദ്യോഗസ്ഥർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ തിരുവനന്തപുരം ക്രൈംബ്രാഞ്ച് ആസ്ഥാനം അടച്ചു. രണ്ട് വനിതാ പോലിസുകാർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. നിയന്ത്രിമേഖലയിൽ ഉണ്ടായിരുന്നവരാണ് ഇവർ.
ഇതോടെ ക്രൈംബ്രാഞ്ച് ആസ്ഥാനത്തെ പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചു. രോഗം സ്ഥിരീകരിച്ച പോലിസുകാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.