വിദ്യാര്‍ഥിനികളെ തട്ടിക്കൊണ്ടുപോയി; രണ്ടുപേര്‍ അറസ്റ്റില്‍

Update: 2019-07-30 07:53 GMT

ഇടുക്കി: സ്‌കൂള്‍ വിദ്യാര്‍ഥിനികളെ തട്ടിക്കൊണ്ടുപോയ രണ്ടുപേര്‍ അറസ്റ്റിലായി. വണ്ടിപ്പെരിയാര്‍ നെടുങ്കണ്ടം പറത്തോട് സ്വദേശികളായ ജീവ, ഓട്ടോ ഡ്രൈവര്‍ ശൃംമുഖന്‍ എന്നിവരെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. വിദ്യാര്‍ഥിനികള്‍ മറന്നുവച്ച ഉച്ചഭക്ഷണം കൊടുക്കാനായി മാതാവെത്തിയപ്പോഴാണ് കുട്ടികള്‍ സ്‌കൂളിലെത്തിയിട്ടില്ലെന്ന വിവരമറിയുന്നത്.

തുടര്‍ന്ന് പോലിസ് അന്വേഷിക്കുകയും തേക്കടി തമിഴ്‌നാട് ടിഎന്‍ഇബി പരിസരത്തുവച്ച് വിദ്യാര്‍ഥിനികളെ കണ്ടെത്തുകയായിരുന്നു. പ്രതിയായ ജീവയും പെണ്‍ക്കുട്ടികളില്‍ ഒരാളും തമ്മില്‍ മുന്‍പരിചയമുണ്ടായിരുന്നതായും പോലിസ് പറയുന്നു. പീരുമേട് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.


Tags:    

Similar News