ആലപ്പുഴ പൂച്ചാക്കലിലെ സ്വകാര്യ ശിശു സംരക്ഷണ കേന്ദ്രത്തില്‍ നിന്നും രണ്ട് പെണ്‍കുട്ടികളെ കാണാതായി
ആലപ്പുഴ: പൂച്ചാക്കലിലെ സ്വകാര്യ ശിശു സംരക്ഷണ കേന്ദ്രത്തില്‍ നിന്നും രണ്ട് പെണ്‍കുട്ടികളെ കാണാതായി. സൂര്യ അനില്‍കുമാര്‍ (15), ശിവകാമി (16) എന്നിവരെയാണ് കാണാതായത്. ദിശ കാരുണ്യ കേന്ദ്രം ഗേള്‍സ് ഹോം എന്ന ശിശു സംരക്ഷണ കേന്ദ്രത്തില്‍ നിന്നാണ് കാണാതായത്. സംഭവത്തില്‍ പൂച്ചാക്കല്‍ പോലിസ് അന്വേഷണം ആരംഭിച്ചു.
കുട്ടികള്‍ രണ്ട് പേരും പുലര്‍ച്ചെ ശിശു സംരക്ഷണ കേന്ദ്രത്തില്‍ നിന്നും ഇറങ്ങിപ്പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലിസ് ശേഖരിച്ചിട്ടുണ്ട്. കുട്ടികളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ പൂച്ചാക്കല്‍ പോലിസ് സ്റ്റേഷനില്‍ വിവരം അറിയിക്കാന്‍ നിര്‍ദേശം നല്‍കി.