വയനാട് തോല്‍പ്പെട്ടിയില്‍ 90 കിലോ കഞ്ചാവുമായി രണ്ടുപേര്‍ അറസ്റ്റില്‍

വയനാട്, കൊല്ലം സ്വദേശികളാണ് കസ്റ്റഡിയിലുള്ളത്. ഒരുകോടിയോളം വിലമതിക്കുന്ന കഞ്ചാവാണ് പിടികൂടിയത്.

Update: 2020-08-15 06:45 GMT

കല്‍പ്പറ്റ: വയനാട്ടില്‍ വന്‍ കഞ്ചാവുവേട്ട. 90 കിലോ കഞ്ചാവുമായി രണ്ടുപേര്‍ അറസ്റ്റിലായി. മാനന്തവാടി തോല്‍പ്പെട്ടി ചെക്‌പോസ്റ്റില്‍ എക്‌സൈസ് സംഘം പുലര്‍ച്ചെ നടത്തിയ വാഹനപരിശോധനയിലാണ് 90 കിലോയോളം കഞ്ചാവ് പിടികൂടിയത്.

വയനാട്, കൊല്ലം സ്വദേശികളാണ് കസ്റ്റഡിയിലുള്ളത്. ഒരുകോടിയോളം വിലമതിക്കുന്ന കഞ്ചാവാണ് പിടികൂടിയത്. പച്ചക്കറി കയറ്റിവന്ന വാഹനത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. പുലര്‍ച്ചെ മൂന്നുമണിക്ക് നടത്തിയ വാഹനപരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. 

Tags:    

Similar News