നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട; രണ്ടുപേര്‍ പിടിയില്‍
ഏതാണ്ട് 1.16 കോടി രൂപ വില വരുന്നതാണ് സ്വര്‍ണമെന്ന് അധികൃതര്‍ അറിയിച്ചു. മലപ്പുറം, കോഴിക്കോട് സ്വദേശികളില്‍നിന്നാണ് സ്വര്‍ണം പിടിച്ചെടുത്തത്.
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട. 3.750 കിലോഗ്രാം സ്വര്‍ണമാണ് രണ്ടുപേരില്‍നിന്നായി വിമാനത്താവള അധികൃതര്‍ പിടികൂടിയത്. ഏതാണ്ട് 1.16 കോടി രൂപ വില വരുന്നതാണ് സ്വര്‍ണമെന്ന് അധികൃതര്‍ അറിയിച്ചു. മലപ്പുറം, കോഴിക്കോട് സ്വദേശികളില്‍നിന്നാണ് സ്വര്‍ണം പിടിച്ചെടുത്തത്.
എയര്‍ കസ്റ്റംസ് ഇന്റലിജന്‍സാണ് ഇരുവരെയും പിടികൂടിയത്. സ്വര്‍ണമിശ്രിതമായി കാലില്‍ കെട്ടിവച്ച നിലയിലാണ് മൂന്നേകാല്‍ കിലോ മലപ്പുറം സ്വദേശിയില്‍നിന്ന് പിടികൂടിയത്. ക്യാപ്സൂള്‍ രൂപത്തില്‍ ശരീരത്തില്‍ ഒളിപ്പിച്ചുകൊണ്ടുവന്ന അരക്കിലോ സ്വര്‍ണം കോഴിക്കോട് സ്വദേശിയില്‍നിന്നാണ് കണ്ടെടുത്തത്.