പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ

സമീപത്തെ കടയിൽ പോയി തിരികെ വീട്ടിലേക്ക് വരും വഴിയെ പീഡിപ്പിച്ചുവെന്നാണ് പരാതി.

Update: 2020-08-24 07:30 GMT

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കല്ലമ്പലം നാവായിക്കുളം സ്വദേശികളായ രണ്ട് പേർ അറസ്റ്റിൽ. അഭിലാഷ്, വിനോദ് എന്നിവരാണ് അറസ്റ്റിലായത്. പെൺകുട്ടി സമീപത്തെ കടയിൽ പോയി തിരികെ വീട്ടിലേക്ക് വരും വഴിയെ പീഡിപ്പിച്ചുവെന്നാണ് പരാതി. കല്ലമ്പലം പോലിസിന് ലഭിച്ച പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.

Tags: