കിലോ 300 രൂപ; മിസ്റ്റർ മത്തി, നിങ്ങൾ വന്ന വഴി മറക്കരുത്

Update: 2019-06-13 15:39 GMT

കോഴിക്കോട്: ട്രോളിങ് നിലവിൽ വന്നതോടെ തീവിലയാണ് ജനകീയമായ മത്തിക്കു പോലും. കഴിഞ്ഞ മാസം കിലോയ്ക്ക് 160 രൂപയായിരുന്ന മത്തിയുടെ ബുധനാഴ്ചത്തെ വില 300 രൂപ. കടല്‍മീന്‍ വരവ് കുറഞ്ഞതോടെ അവസ്ഥ മുതലെടുക്കുകയും ചെയ്തു കച്ചവടക്കാർ. 180 രൂപയ്ക്ക് വിറ്റിരുന്ന അയിലയുടെ വില 380 രൂപയുമായി. മൽസ്യങ്ങൾക്ക് വില ഉയര്‍ന്നതോടെ ഹോട്ടലുകളില്‍ ഉള്‍പ്പെടെ ഉച്ചയൂണില്‍ നിന്ന് അയിലയും മത്തിയും അപ്രത്യക്ഷ്യമായിട്ടുണ്ട്. കൂടാതെ വിലകൂടിയ മൽസ്യങ്ങളായ അയക്കൂറ, കരിമീൻ, ആവോലി എന്നിവയും ഹോട്ടലുകളിൽ നിന്ന് അപ്രത്യക്ഷമായിട്ടുണ്ട്. ജലാശയങ്ങളില്‍ വളര്‍ത്തു മീനുകള്‍ക്കും വില കൂടിയിട്ടുണ്ട്. 120 മുതല്‍ 180 രൂപവരെയായിരുന്ന ചുരയ്ക്കിപ്പോള്‍ 280 രൂപ നല്‍കണം. 120 രൂപയായിരുന്ന വാളമീനിന് ഇപ്പോള്‍ 200 രൂപയായി. കട്‌ലയുടെ വില 130ല്‍ നിന്ന് 180 രൂപയായി.

Similar News