സ്വര്‍ണക്കടത്ത്: സ്വപ്ന വീണ്ടും റിമാന്റില്‍; കൂടുതല്‍ ചോദ്യം ചെയ്യേണ്ടിവരുമെന്ന് എന്‍ ഐ എ

അടുത്ത മാസം എട്ടുവരെയാണ് കൊച്ചിയിലെ എന്‍ ഐ എ കോടതി സ്വപ്നയെ റിമാന്റു ചെയ്തത്. നേരത്തെ റിമാന്റിലായിരുന്ന സ്വപ്‌നയെ വീണ്ടും ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് എന്‍ ഐ എയുടെ ആവശ്യപ്രകാരം അഞ്ചു ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു നല്‍കിയിരുന്നു. ഈ കാലാവധി ഇന്ന് അവസാനിച്ചതിനെ തുടര്‍ന്നാണ് എന്‍ ഐ എ സംഘം സ്വപ്്നയെ കോടതിയില്‍ ഹാജരാക്കിയത്.തന്നെ വിയ്യൂര്‍ ജയിലില്‍ നിന്നും കാക്കനാട് ജയിലിലേക്ക് മാറ്റണമെന്ന സ്വപ്‌നയുടെ ആവശ്യം കോടതി അംഗീകരിച്ചു

Update: 2020-09-25 09:31 GMT

കൊച്ചി: ദുബായില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളം വഴി ഡിപ്ലോമാറ്റിക് ബാഗിലൂടെ സ്വര്‍ണം കടത്തിയ കേസില്‍ അറസ്റ്റിലായ പ്രതി സ്വപ്‌ന സുരേഷിനെ കോടതി വീണ്ടും റിമാന്റു ചെയ്തു. അടുത്ത മാസം എട്ടുവരെയാണ് കൊച്ചിയിലെ എന്‍ ഐ എ കോടതി സ്വപ്നയെ റിമാന്റു ചെയ്തത്. നേരത്തെ റിമാന്റിലായിരുന്ന സ്വപ്‌നയെ വീണ്ടും ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് എന്‍ ഐ എയുടെ ആവശ്യപ്രകാരം അഞ്ചു ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു നല്‍കിയിരുന്നു. ഈ കാലാവധി ഇന്ന് അവസാനിച്ചതിനെ തുടര്‍ന്നാണ് എന്‍ ഐ എ സംഘം സ്വപ്്‌നയെ കോടതിയില്‍ ഹാജരാക്കിയത്.തന്നെ വിയ്യൂര്‍ ജയിലില്‍ നിന്നും കാക്കനാട് ജയിലിലേക്ക് മാറ്റണമെന്ന സ്വപ്‌നയുടെ ആവശ്യം കോടതി അംഗീകരിച്ചു.

അതേ സമയം സ്വപ്നയെ വീണ്ടും കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടിവരുമെന്ന് എന്‍ ഐ എ കോടതിയില്‍ അറിയിച്ചു.സ്വപ്‌നയില്‍ നിന്നും പിടിച്ചെടുത്ത ഇലക്ട്രോണിക്‌സ് ഉപകരണങ്ങളുടെ പരിശോധന തിരുവനന്തപുരം സിഡാക്കില്‍ നടന്നു വരികയാണെന്ന് എന്‍ ഐ എ കോടതിയെ അറിയിച്ചു.ഇതില്‍ ലാപ്‌ടോപ്, ഐ ഫോണ്‍ അടക്കമുള്ളവയില്‍ നിന്നുള്ള വിവരങ്ങള്‍ ലഭിക്കേണ്ടതുണ്ട്. ഇതില്‍ നിന്നുള്ള വിവരങ്ങള്‍ ലഭിക്കുന്ന മുറയ്ക്ക് സ്വപ്നയെ വീണ്ടും കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടിവരുമെന്നും എന്‍ ഐ എ കോടതിയെ അറിയിച്ചു.ഇന്ത്യയുടെ സാമ്പത്തിക സുരക്ഷയെ തകര്‍ക്കുന്ന വിധത്തില്‍ വിദേശത്ത് നിന്നും വലിയ തോതില്‍ ഇവിടേക്ക് സ്വര്‍ണം കടത്താന്‍ സ്വപ്‌ന സുരേഷ് കൂട്ടുനിന്നതായി ചോദ്യം ചെയ്യലില്‍ വ്യക്തമായിട്ടുണ്ടെന്നും എന്‍ ഐ എ കോടതിയെ അറിയിച്ചു.

Tags:    

Similar News