തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കത്തിനേതിരേ ഹൈക്കോടതയില്‍ ഹരജി

Update: 2019-01-24 07:17 GMT

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കം കോടതിയിലേക്ക്. സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കം തടയണമെന്നാവശ്യപ്പെട്ട് കൊല്ലം പത്തനംതിട്ട സ്വദേശികള്‍ ഹൈക്കോടതിയില്‍ ഹരജി നല്‍കി. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ നിയമമനുസരിച്ച് പൊതു വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കുന്നത് തെറ്റാണെന്നാണ് ഹരജിക്കാര്‍ ആരോപിക്കുന്നു.

കേന്ദ്ര സര്‍ക്കാരിന്റെ നീക്കം ഹൈക്കോടതി തടയണമെന്നും ഉന്നത ബന്ധമുള്ള വ്യവസായികളുടെ സ്വാധീനമാണ് ഈ നീക്കത്തിന് പിന്നിലെന്നും ഹരജിയില്‍ ചൂണ്ടികാട്ടുന്നു. ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേന്ദ്ര സര്‍ക്കാരിനെയും എയര്‍പോര്‍ട്ട് അതോറിറ്റിയെയും എതിര്‍ കക്ഷികളാക്കിയാണ് ഹരജി സമര്‍പ്പിച്ചിരിക്കുന്നത്. വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കത്തിനെതിരേ പ്രതിഷേധം വ്യാപകമാണ്.

Tags: