തിരുവനന്തപുരം വിമാനത്താവളം: വികസനത്തിന് സര്‍ക്കാര്‍ മുന്‍കൈ എടുക്കും: മുഖ്യമന്ത്രി

Update: 2019-01-27 14:56 GMT

കൊച്ചി:കേരളത്തിലെ കേന്ദ്രപൊതുമേഖല സ്ഥാപനങ്ങളെയെല്ലാം മെച്ചപ്പെടുത്തുന്ന സമീപനമാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രധാനമന്ത്രി പങ്കെടുത്ത ബിപിസിഎല്‍ കൊച്ചി റിഫൈനറി പദ്ധതികളുടെ ഉദ്ഘാടന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.തിരുവനന്തപും വിമാനത്താവളത്തിന്റെ വികസനം സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് മുന്‍കൈ എടുക്കുകയാണ്. ഇത്തരം നിലപാടുകള്‍ക്ക് കാരണം പൊതുമേഖലയെ ശക്തിപ്പെടുത്തണമെന്നുള്ളതിനാലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.കൊച്ചി റിഫൈനറിക്ക് എന്നും അതിന്റെ വികസനത്തിനും വളര്‍ച്ചയ്ക്കും ഉതകുന്ന നടപടികളാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്.പുതിയ സംരംഭങ്ങള്‍ക്കു വേണ്ടിയുള്ള ഭൂമി ലഭ്യമാക്കിയതും സംസ്ഥാന സര്‍ക്കാരാണ്.ഐ ആര്‍ ഇ പി (ഇന്റര്‍ഗ്രേറ്റഡ് റിഫൈനറി എക്‌സാപന്‍ഷ്യന്‍ പ്രോജക്ട്)പദ്ധതിക്കുവേണ്ടി ചിലവായത് 16,504 കോടി രുപയാണ്. കേരളത്തിലെ ചരിത്രത്തില്‍ തന്നെ ഏറ്റവും വലിയ നിക്ഷേപങ്ങളില്‍ ഒന്നാണിത്.പദ്ധതി യാഥാര്‍ഥ്യമാകാനാവശ്യമായ നികുതിയിളവുകള്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കി.ഫാക്ടിന്റെ നവീകരണ പ്രവര്‍ത്തനത്തിനായി സംസ്ഥാനം മുന്‍കൈ എടുത്ത് പെട്രോ കെമിക്കല്‍ പാര്‍ക്ക് യാഥാര്‍ഥ്യമാക്കാന്‍ ശ്രമിക്കുകയാണ്. 1427 കോടി രൂപയാണ് ഇതിനായി സംസ്ഥാന സര്‍ക്കാര്‍ ചിലവഴിക്കുന്നത്. ഇത് യാഥാര്‍ഥ്യമാകാന്‍ ഫാക്ടിന്റെ ഭൂമി കൈമാറ്റം ചെയ്യേണ്ടതുണ്ട്.ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപം പെട്രോ കെമിക്കല്‍ പാര്‍ക്കിലേക്ക് വരുമെന്നാണ് കണക്കാക്കപ്പെടുന്നത്.രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ വലിയ ചലനങ്ങള്‍ ഉണ്ടാക്കാന്‍ ഉതകുന്ന പദ്ധതിയാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

Tags:    

Similar News