മുത്തലാഖ് ബില്‍ വിവാദം: കുഞ്ഞാലിക്കുട്ടിയുടെ വീട്ടിലേക്ക് ഐഎന്‍എല്‍ മാര്‍ച്ച്

കുഞ്ഞാലിക്കുട്ടിയുടെ മലപ്പുറം പാണക്കാട്ടെ വീട്ടിലേക്കാണ് ഐഎന്‍എല്‍ മാര്‍ച്ച് നടത്തിയത്.

Update: 2018-12-29 07:08 GMT

മലപ്പുറം: എല്‍ഡിഎഫിലേക്ക് നറുക്കുവീണതോടെ പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാനൊരുങ്ങി ഐഎന്‍എല്‍. കുഞ്ഞാലിക്കുട്ടിയുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തിയാണ് ഐഎന്‍എല്‍ തുടക്കം കുറിച്ചത്. മുത്തലാഖ് ബില്ലിന്‍മേലുള്ള ചര്‍ച്ചയില്‍ നിന്ന് വിട്ടു നിന്ന കുഞ്ഞാലിക്കുട്ടി രാജിവെക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഐഎന്‍എല്‍ മാര്‍ച്ച്. കുഞ്ഞാലിക്കുട്ടിയുടെ മലപ്പുറം പാണക്കാട്ടെ വീട്ടിലേക്കാണ് ഐഎന്‍എല്‍ മാര്‍ച്ച് നടത്തിയത്. വീടിന് സമീപം മാര്‍ച്ച് പൊലിസ് തടഞ്ഞു. വിഷയം വിവാദമായ ഇന്നലെ തന്നെ ഐഎന്‍എല്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ജന സേവനമാണോ വ്യവസായ പ്രമുഖരെ സേവിക്കലാണോ പ്രധാനമെന്ന് വ്യക്തമാക്കണം എന്നായിരുന്നു ഐഎന്‍എല്ലിന്റെ ആവശ്യം.


എന്നാല്‍ പാര്‍ട്ടി-വിദേശ യാത്രാ തിരക്കുകള്‍ കാരണമാണ് പാര്‍ലമെന്റില്‍ താന്‍ ഹാജരാവാതിരുന്നത് എന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ വിശദീകരണം. പെട്ടെന്ന് എടുത്ത തീരുമാനമായതിനാലാണ് എതിര്‍ത്ത് വോട്ട് ചെയ്യാന്‍ 11 പേര്‍ മാത്രം ഉണ്ടായത്. പൂര്‍ണമായ നിലക്കുള്ള വോട്ടെടുപ്പല്ല അവിടെ നടന്നതും. വസ്തുത ഇതായിരിക്കെ, കുപ്രചാരണമാണ് ചില കേന്ദ്രങ്ങള്‍ നടത്തുന്നതെന്നും പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചിരുന്നു.




Tags:    

Similar News