24 ലക്ഷം രൂപയുടെ സ്വർണവുമായി യാത്രക്കാരൻ പിടിയിൽ

ഇയാൾ ധരിച്ചിരുന്ന അടിവസ്ത്രത്തിൽ പ്രത്യേക അറയുണ്ടാക്കിയാണ് സ്വർണം ഒളിപ്പിച്ചിരുന്നത്

Update: 2020-01-04 05:53 GMT

തിരുവനന്തപുരം: അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 24 ലക്ഷം രൂപയുടെ മിശ്രിത രൂപത്തിലുള്ള സ്വർണവുമായി യാത്രക്കാരൻ പിടിയിൽ. വള്ളക്കടവ് സ്വദേശി അൻസാറിനെ(34) ആണ് 604.41 ഗ്രാം തൂക്കമുള്ള സ്വർണവുമായി തിരുവനന്തപുരം വിമാനത്താവളത്തിലെ കസ്റ്റംസിന്റെ എയർ ഇന്റലിജൻസ് വിഭാഗം പിടികൂടിയത്.

വെള്ളിയാഴ്ച പുലർച്ചെ അബുദാബിയിൽ നിന്ന് തിരുവനന്തപുരത്തെത്തിയ എയർ ഇന്ത്യാ എക്‌സ്പ്രസ് വിമാനത്തിലെ യാത്രക്കാരനാണ്. ഇയാൾ ധരിച്ചിരുന്ന അടിവസ്ത്രത്തിൽ പ്രത്യേക അറയുണ്ടാക്കിയാണ് സ്വർണം ഒളിപ്പിച്ചിരുന്നത്.

Tags:    

Similar News