ഇടുക്കിയില്‍ വിനോദസഞ്ചാരികള്‍ സഞ്ചരിച്ച ട്രാവലര്‍ മറിഞ്ഞു; ഒരു വയസുള്ള കുട്ടിയടക്കം മൂന്ന് പേര്‍ മരിച്ചു
ഇടുക്കി: അടിമാലി മാങ്കുളം ആനക്കുളത്തിന് സമീപം വിനോദസഞ്ചാരികള്‍ സഞ്ചരിച്ച ട്രാവലര്‍ മറിഞ്ഞ് ഒരു വയസുള്ള കുട്ടിയടക്കം മൂന്ന് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. തമിഴ്‌നാട്ടില്‍ നിന്ന് വിനോദസഞ്ചാരത്തിന് എത്തിയ വാഹനമാണ് അപകടത്തില്‍പ്പെട്ടത്.
തന്‍വിക് (ഒരു വയസ്), തേനി സ്വദേശി ഗുണശേഖരന്‍ (70), ഈറോഡ് സ്വദേശി പി കെ സേതു എന്നിവരാണ് മരിച്ചത്. തമിഴ്‌നാട്ടിലെ സ്വകാര്യ പ്രഷര്‍ കുക്കര്‍ കമ്പനിയില്‍ നിന്നും ഉല്ലാസയാത്രയ്ക്ക് എത്തിയതായിരുന്നു ഇവര്‍. കമ്പനിയിലെ ജീവനക്കാരും കുടുംബാംഗങ്ങളുമാണ് അപകടത്തില്‍പ്പെട്ടത്. 16 പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. മൂന്ന് വാഹനത്തിലായാണ് കമ്പനിയിലെ ജീവനക്കാര്‍ ഉല്ലാസയാത്രയ്ക്കായി മൂന്നാറില്‍ എത്തിയത്. രണ്ട് ട്രാവലറും ഒരു ഇന്നോവയിലുമായിരുന്നു യാത്ര. ഇതില്‍ ഒരു ട്രാവലറാണ് അപകടത്തില്‍പ്പെട്ടത്. മരിച്ച കുട്ടിയുടെ മാതാവിന്റെ ഗുരുതരമാണ് എന്നാണ് ലഭിക്കുന്ന വിവരം.