ശബരിമല ദര്‍ശനത്തിന് ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് അനുമതി

ആചാരങ്ങള്‍ പാലിച്ചെത്തിയാല്‍ മല ചവിട്ടുന്നതിന് തടസ്സമില്ലെന്നാണ് തന്ത്രിയുടെ നിലപാട്.

Update: 2018-12-17 13:09 GMT

പത്തനംതിട്ട: ശബരിമല ദര്‍ശനത്തിന് ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് അനുമതി. നാലുപേര്‍ക്കാണ് പൊലിസ് അനുമതി നല്‍കിയത്. തന്ത്രിയും പന്തളം കൊട്ടാരവും അനുകൂല നിലപാട് സ്വീകരിച്ചതോടെയാണ് ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് മല ചവിട്ടാന്‍ വഴിയൊരുങ്ങിയത്. ആചാരങ്ങള്‍ പാലിച്ചെത്തിയാല്‍ മല ചവിട്ടുന്നതിന് തടസ്സമില്ലെന്നാണ് തന്ത്രിയുടെ നിലപാട്. അതേസമയം, ട്രാന്‍സ് ജെന്‍ഡറുകള്‍ യുവതികളുടെ വേഷമണിഞ്ഞെത്തുന്നത് ആശയക്കുഴപ്പമുണ്ടാക്കുമെന്ന് പന്തളം കൊട്ടാരം നിര്‍വാഹക സമിതി സെക്രട്ടറി കെ പി നാരായണ വര്‍മ്മ പറഞ്ഞു.

ഇന്നലെ ശബരിമല ദര്‍ശനത്തിന് എത്തിയ ട്രാന്‍സ്‌ജെന്‍ഡറുകളെ എരുമേലിയില്‍ പൊലീസ് തടഞ്ഞിരുന്നു. രഞ്ജു, അനന്യ, അവന്തിക, തൃപ്തി എന്നിവരാണ് ദര്‍ശനത്തിനായി എത്തിയത്. ഇവരെ പൊലീസ് തടയുകയും തിരിച്ച് അയയ്ക്കുകയുമായിരുന്നു. തുടര്‍ന്ന് ഇവര്‍ ഡിജിപി ഹേമചന്ദ്രനെയും ഐജി മനോജ് എബ്രഹാമിനെയും കണ്ടിരുന്നു.

ആണ്‍ വേഷം മാറി ശബരിമലയിലേക്ക് പോവാമെന്നാണ് പൊലീസ് ആദ്യം പറഞ്ഞതെന്ന് അനന്യ ഇന്നലെ പറഞ്ഞിരുന്നു. പിന്നീട് വേഷം മാറാന്‍ തയ്യാറായപ്പോള്‍ പോകാന്‍ അനുമതി നിഷേധിച്ചതായും ഇവര്‍ ആരോപിച്ചു.




Tags:    

Similar News