തിരുവനന്തപുരത്ത് കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ട്രെയിന്‍തട്ടി മരിച്ചനിലയില്‍

തിരുവനന്തപുരം സെന്‍ട്രല്‍ എക്‌സെസ് ആന്റ് ഇന്‍കം ടാക്‌സ് ഓഫിസില്‍ ജോലിചെയ്യുന്ന കോട്ടയം അയ്മനം സ്വദേശി മോന്‍സണ്‍ വര്‍ഗീസ് ആണ് മരിച്ചത്.

Update: 2019-12-15 03:59 GMT

തിരുവനന്തപുരം: ഓള്‍ സെയിന്റ്‌സ് കോളജിന് സമീപം കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ട്രെയിന്‍തട്ടി മരിച്ചനിലയില്‍ കണ്ടെത്തി. തിരുവനന്തപുരം സെന്‍ട്രല്‍ എക്‌സെസ് ആന്റ് ഇന്‍കം ടാക്‌സ് ഓഫിസില്‍ ജോലിചെയ്യുന്ന കോട്ടയം അയ്മനം സ്വദേശി മോന്‍സണ്‍ വര്‍ഗീസ് ആണ് മരിച്ചത്.

വെള്ളിയാഴ്ച മുതല്‍ കാണാനില്ലായിരുന്ന മോന്‍സനെ ഇന്നലെ രാത്രിയാണ് ട്രെയിന്‍തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. 

Tags:    

Similar News