യാത്രയ്ക്കിടെ നേത്രാവതിയുടെ ബോഗികള്‍ വേര്‍പ്പെട്ടു; അപകടം ഒഴിവായത് തലനാരിഴയ്ക്ക്

തിരുവനന്തപുരത്തു നിന്ന് ലോകമാന്യ തിലകിലേക്ക് പുറപ്പെട്ട നേത്രാവതി എക്‌സ്പ്രസിന്റെ ബോഗികള്‍ യാത്രയ്ക്കിടെ വേര്‍പ്പെട്ടു. തമ്പാനൂര്‍ റയില്‍വേ സ്‌റ്റേഷനില്‍ നിന്ന് പുറപ്പെട്ട ഉടനെയായിരുന്നു അപകടം.

Update: 2019-10-30 05:50 GMT

തിരുവനന്തപുരം: തിരുവനന്തപുരത്തു നിന്ന് ലോകമാന്യ തിലകിലേക്ക് പുറപ്പെട്ട നേത്രാവതി എക്‌സ്പ്രസിന്റെ ബോഗികള്‍ യാത്രയ്ക്കിടെ വേര്‍പ്പെട്ടു. തമ്പാനൂര്‍ റയില്‍വേ സ്‌റ്റേഷനില്‍ നിന്ന് പുറപ്പെട്ട ഉടനെയായിരുന്നു അപകടം.

തമ്പാനൂര്‍- പേട്ട റയില്‍വെ സ്‌റ്റേഷനുകള്‍ക്കിടയിലാണ് സംഭവം. യാത്രക്കാര്‍ സുരക്ഷിതരാണ്. വലിയ അപകടം തലനാരിഴയ്ക്കാണ് ഒഴിവായത്. 9.15ന് തമ്പാനൂരില്‍ നിന്ന് പുറപ്പെട്ട് പേട്ട സ്റ്റഷേനില്‍ എത്തിയ ഉടനെയാണ് അപകടമുണ്ടായത്. എഞ്ചിനും നാല് ബോഗികളും വേര്‍പ്പെട്ട് നാലുകിലോമീറ്ററോളം ഓടി. ബാക്കി ബോഗികള്‍ പേട്ട സ്റ്റേഷനില്‍ നില്‍ക്കുന്ന സാഹചര്യമാണുണ്ടായത്.

സ്റ്റേഷനില്‍ നിന്ന് എടുത്തയുടനെ ആയത് കൊണ്ട് വേഗത കുറച്ചാണ് ഓടിയിരുന്നത്. അത് അപകട സാധ്യത കുറച്ചു. മെയിന്റനന്‍സ് ജോലിയിലുള്ള ആളുകളെ വെട്ടിക്കുറയ്ക്കുന്നതിനെതിരേ യൂനിയനുകള്‍ ഈയിടെ ആക്ഷേപമുന്നയിച്ചിരുന്നു. കൊല്ലത്തും കഴിഞ്ഞ ദിവസം സമാനമായ അപകടം ഉണ്ടായിരുന്നു. മെയിന്റനന്‍സില്‍ സംഭവിച്ച ഗുരതരമായ വീഴ്ച്ചയാണ് അപകടത്തിന് കാരണമെന്നാണു വിലയിരുത്തല്‍. ബോഗി ഘടിപ്പിച്ച ശേഷം ട്രെയിന്‍ യാത്ര തുടര്‍ന്നു.  

Tags:    

Similar News