കോഴിക്കോട്: വിമുക്ത ഭടന്‍ ട്രെയിന്‍ തട്ടി മരിച്ചു

Update: 2019-07-25 05:35 GMT

കോഴിക്കോട്: വയനാട് സ്വദേശിയായ വിമുക്ത ഭടന്‍ ട്രെയിന്‍ തട്ടി മരിച്ചു. ഒഴക്കോടി മക്കിക്കൊല്ലി ലിന്റ ഭവന്‍ ബാബു (56) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി കോഴിക്കോടായിരുന്നു സംഭവം. കോഴിക്കോട് സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്ത് വരികയായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍. ഭാര്യ: ശോഭ. മക്കള്‍: ലിന്റ ബാബു (മെഡിക്കല്‍ വിദ്യാര്‍ഥി, തിരുവനന്തപുരം മെഡിക്കല്‍ കോളജ്), ലിറ്റ് വിന്‍ബാബു ( വിദ്യാര്‍ഥി). 

Tags:    

Similar News