ഗതാഗത നിയമലംഘനം: ഇന്നുമുതല്‍ പിഴ തുക കുറയും

കേന്ദ്ര സർക്കാർ നടപ്പാക്കിയ മോട്ടോർ വാഹന നിയമഭേദഗതി പ്രകാരമുള്ള പുതുക്കിയ പിഴയ്‌ക്കെതിരെ വ്യാപക പ്രതിഷേധമുയർന്നിരുന്നു. ഇതേത്തുടർന്ന്‌ കഴിഞ്ഞ മന്ത്രിസഭായോഗം കുത്തനെ കൂട്ടിയ പിഴത്തുക കുറയ്‌ക്കാൻ തീരുമാനിക്കുകയായിരുന്നു.

Update: 2019-10-28 09:55 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പുതുക്കിയ പിഴ തുക പ്രാബല്യത്തില്‍. ഇതോടെ ഹെല്‍മെറ്റ് വയ്ക്കാതെയും സീറ്റ്ബെല്‍റ്റ് ധരിക്കാതെയും വാഹനം ഓടിച്ചാലുള്ള പിഴത്തുക 1000 രൂപയില്‍ നിന്ന് 500 രൂപയായി.

അമിത വേഗതയ്ക്ക് ആദ്യ നിയമലംഘത്തിന് 1500 രൂപയാണ് പിഴ. ഇതാവര്‍ത്തിച്ചാല്‍ 3000 രൂപ പിഴ അടയ്ക്കേണ്ടിവരും. ഡ്രൈവിങ്ങിനിടെ മൊബൈല്‍ഫോണ്‍ ഉപയോഗിച്ചാല്‍ 2000 രൂപയാണ് പിഴ. മദ്യപിച്ച് വാഹനം ഓടിച്ചാല്‍ പതിനായിരം രൂപ പിഴ നല്‍കണം.18 വയസ്സിനു താഴെയുള്ളവര്‍ വാഹനം ഓടിച്ചാലുള്ള പിഴത്തുകയിലും മാറ്റമില്ല. അതേസമയം അമിതഭാരം കയറ്റിയാലുള്ള പിഴ 20,000ല്‍ നിന്ന് 10,000 ആയി കുറച്ചു.

മോട്ടോര്‍ വാഹന നിയമലംഘനങ്ങൾക്കുള്ള പിഴ പത്തിരട്ടിയോളം കൂട്ടിയ നിയമ ഭേദഗതി വന്നയുടന്‍ കേരളം വിജ്ഞാപനം പുറത്തിറക്കിയിരുന്നു. കേന്ദ്ര സർക്കാർ നടപ്പാക്കിയ മോട്ടോർ വാഹന നിയമഭേദഗതി പ്രകാരമുള്ള പുതുക്കിയ പിഴയ്‌ക്കെതിരെ വ്യാപക പ്രതിഷേധമുയർന്നിരുന്നു. ഇതേത്തുടർന്ന്‌ കഴിഞ്ഞ മന്ത്രിസഭായോഗം കുത്തനെ കൂട്ടിയ പിഴത്തുക കുറയ്‌ക്കാൻ തീരുമാനിക്കുകയായിരുന്നു.

Tags:    

Similar News