ട്രാഫിക് ബോധവൽകരണ പരിപാടി തിങ്കളാഴ്ച മുതല്‍; കേരള പോലിസും പങ്കാളികളാവും

ഓരോ സ്ഥലത്തും നാല് കേന്ദ്രങ്ങളില്‍ രാവിലെയും വൈകിട്ടും രണ്ട് പ്രചരണ പരിപാടികള്‍ വീതം സംഘടിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.

Update: 2020-02-28 12:15 GMT

തിരുവനന്തപുരം: ഹെല്‍മറ്റ് ധരിക്കുക എന്ന ആശയത്തിന് ഊന്നല്‍ നല്‍കിക്കൊണ്ട് ട്രാഫിക് ബോധവത്ക്കരണത്തിനായി അടുത്തയാഴ്ച മുതല്‍ റ്റിസിഎല്‍ ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനി നടത്തുന്ന ക്യാമ്പയിനില്‍ കേരള പോലിസും പങ്കാളികളാകും. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം തിങ്കളാഴ്ച തിരുവനന്തപുരത്ത് നടക്കും. കൊല്ലം സിറ്റിയില്‍ മാര്‍ച്ച് നാലിനും കൊച്ചി സിറ്റിയില്‍ ആറിനും തൃശ്ശൂര്‍ സിറ്റിയില്‍ ഒമ്പതിനും കോഴിക്കോട് സിറ്റിയില്‍ 11 നും നടക്കുന്ന പരിപാടിയുടെ സമാപനം 13 ന് കണ്ണൂര്‍ സിറ്റിയിലാണ് സംഘടിപ്പിച്ചിരിക്കുന്നത്.

ക്രൗണ്‍ ഫോര്‍ സേഫ്റ്റി എന്ന് നാമകരണം ചെയ്തിരിക്കുന്ന ക്യാമ്പയിനില്‍ മാജിക് ഷോ, തെരുവ് നാടകം, വാഹന റാലി എന്നിവ ഉണ്ടായിരുക്കും. അരമണിക്കൂര്‍ നീളുന്ന പരിപാടിക്ക് ശേഷം ഇരുചക്രവാഹന യാത്രികര്‍ക്ക് സൗജന്യമായി ഹെല്‍മറ്റ് വിതരണം ചെയ്യും. ട്രാഫിക് ഐജി, ട്രാഫിക്കിന്‍റെ ചുമതലയുളള ദക്ഷിണമേഖല, ഉത്തരമേഖല എസ്പിമാര്‍ എന്നിവര്‍ പരിപാടി ഏകോപിപ്പിക്കും.

ഓരോ സ്ഥലത്തും നാല് കേന്ദ്രങ്ങളില്‍ രാവിലെയും വൈകിട്ടും രണ്ട് പ്രചരണ പരിപാടികള്‍ വീതം സംഘടിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.

Tags:    

Similar News