ട്രാക്കിൽ അറ്റകുറ്റപ്പണി; തിങ്കളാഴ്ച മുതല്‍ ട്രെയിനുകള്‍ വൈകും

ഇരിങ്ങാലക്കുട മുതല്‍ ചാലക്കുടി വരെ ട്രാക്കില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനെ തുടര്‍ന്നാണ് ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം.

Update: 2019-11-22 06:19 GMT

തിരുവനന്തപുരം: ഇരിങ്ങാലക്കുട മുതല്‍ ചാലക്കുടി വരെ ട്രാക്കില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം. തിങ്കളാഴ്ച മുതലാണ് നിയന്ത്രണം വരിക. തിങ്കളാഴ്ചയും, 28 മുതല്‍ ഡിസംബര്‍ ഒന്നുവരെയാണ് നിയന്ത്രണം.

ഗുരുവായൂരില്‍ നിന്നുള്ള ചെന്നൈ എഗ്മൂര്‍ ഒരു മണിക്കൂര്‍ വൈകിയാവും പുറപ്പെടുക. കണ്ണൂര്‍-എറണാകുളം ഇന്റര്‍സിറ്റി തൃശൂരില്‍ യാത്ര അവസാനിപ്പിക്കും. തിരുവനന്തപുരത്തേക്കുള്ള മംഗലാപുരം എക്സ്പ്രസ് ഒരുമണിക്കൂറും, അമൃത അര മണിക്കൂറും, വേരാവല്‍ എക്സ്പ്രസ് 1.50 മണിക്കൂറും വൈകും.

കൊച്ചുവേളിയിലേക്കുള്ള രാജ്യറാണി 15 മിനിറ്റ് വൈകും. ശ്രീഗംഗാനഗര്‍ 1.50 മണിക്കൂറും, ഹൈദരാബാദ് സ്പെഷ്യല്‍ ഒന്നേകാല്‍ മണിക്കൂറും വൈകിയാവും യാത്ര തുടങ്ങുക. എറണാകുളത്തേക്കുള്ള പാട്ന എക്സ്പ്രസ് ഒന്നേകാല്‍ മണിക്കൂറും, നാഗര്‍കോവിലിലേക്കുള്ള ഗാന്ധിധാം 1.50 മണിക്കൂറും വൈകും.

Tags: