ടൂറിസ്റ്റ് ബസിനെ മറികടക്കാന്‍ ശ്രമിച്ച ആംബുലന്‍സ് ഡ്രൈവര്‍ക്ക് ക്രൂരമര്‍ദനം (വീഡിയോ)

കോഴിക്കോട് മെഡിക്കല്‍ കോളജ് എസ്.വൈ.എസ് സഹായി ആംബുലന്‍സ് ഡ്രൈവര്‍ സിറാജിനെയാണ് താമരശേരിക്കു സമീപം ഈങ്ങാപ്പുഴയില്‍വച്ചു മര്‍ദിച്ചത്.

Update: 2020-02-03 18:59 GMT

കോഴിക്കോട്: ടൂറിസ്റ്റ് ബസിനെ മറികടക്കാന്‍ ശ്രമിച്ച ആംബുലന്‍സ് ഡ്രൈവറെ ടൂറിസ്റ്റ് ബസ് ജീവനക്കാര്‍ അതിക്രൂരമായി മര്‍ദിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജ് സഹായി ആംബുലന്‍സ് ഡ്രൈവര്‍ സിറാജിനെയാണ് താമരശേരിക്കു സമീപം ഈങ്ങാപ്പുഴയില്‍വച്ചു മര്‍ദിച്ചത്. നാട്ടുകാര്‍ ബസ് തടഞ്ഞുവച്ചു പോലിസില്‍ ഏല്‍പ്പിക്കുകയായിരുന്നു.


Full View

ആംബുലന്‍സ് ഡ്രൈവറെ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ടൂറിസ്റ്റ് ബസ് ജീവനക്കാര്‍ക്കെതിരെ കടുത്ത പ്രതിഷേധമാണ് സാമൂഹിക മാധ്യമങ്ങളില്‍ ഉയരുന്നത്. ആംബുലന്‍സ് ഡ്രൈവറെ ക്രൂരമായി മര്‍ദിച്ച ബസ് ജീവനക്കാര്‍ക്കെതിരേ ശക്തമായ നടപടി വേണമെന്ന് നിരവധിപേര്‍ ആവശ്യപ്പെട്ടു. അക്രമത്തില്‍ പരുക്കേറ്റ ആംബുലന്‍സ് െ്രെഡവറെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സിറാജിന് സംസാരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും കഴുത്ത് വേദനയുണ്ടെന്നും ബന്ധു പറഞ്ഞു.

ഞായറാഴ്ച്ച രാവിലെ 6.45 നാണ് സംഭവം നടന്നത്. മായനാട് സ്വദേശിയാണ് സിറാജ്. സൈഡ് കൊടുക്കാതിരുന്നതു ചോദ്യം ചെയ്തപ്പോള്‍ ബസിന്റെ ഡ്രൈവറും ക്ലീനറും ചേര്‍ന്ന് ആംബുലന്‍സ് െ്രെഡവറെ വളരെ ക്രൂരമായി മര്‍ദിച്ചു പരുക്കേല്‍പ്പിക്കുകയായിരുന്നു.

കോഴിക്കോട്ടുനിന്ന് അടിവാരം ഭാഗത്ത് രോഗിയെ എത്തിച്ച് മടങ്ങവെ താമരശേരിയില്‍ നിന്ന് ഒരു രോഗിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിക്കണമെന്ന അറിയിപ്പ് കിട്ടിയതു പ്രകാരം വരികയായിരുന്നു സിറാജ്. ംഭവത്തെത്തുടര്‍ന്ന് ടൂറിസ്റ്റ് ബസ് ക്ലീനര്‍ ലിജേഷിനെ പോലിസ് കസ്റ്റഡിയില്‍ എടുത്തു.

Tags: