നാളത്തെ റെഡ് അലര്‍ട്ട്: കോഴിക്കോട് ജില്ലയില്‍ വീടുകള്‍ക്ക് ഭീഷണിയായ മരങ്ങള്‍ വെട്ടിമാറ്റാന്‍ അടിയന്തരനിര്‍ദേശം

Update: 2021-05-14 07:25 GMT

കോഴിക്കോട്: ജില്ലയില്‍ നാളെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ വീടുകള്‍ക്ക് ഭീഷണിയായുള്ള മരങ്ങള്‍ വെട്ടിമാറ്റാന്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് അടിയന്തര നിര്‍ദേശം നല്‍കി. കലക്ടറേറ്റില്‍ ചേര്‍ന്ന ദുരന്തനിവാരണ സമിതി യോഗമാണ് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയത്.
മന്ത്രിമാരായ ടി പി രാമകൃഷ്ണന്‍, നിയുക്ത എംഎല്‍എ കാനത്തില്‍ ജമീല എന്നിവര്‍ പങ്കെടുത്തു. കടല്‍ക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ മല്‍സ്യബന്ധനത്തിന് പോവുന്നത് നിരോധിച്ചിട്ടുണ്ട്. നിരോധനം ലംഘിച്ച് കടലില്‍ പോവുന്നവര്‍ക്കെതിരേ ദുരന്ത നിവാരണ നിയമപ്രകാരം നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Tags: