ടോക്കിയോ ഒളിംപിക്‌സ് : ചിയര്‍ ഫോര്‍ ഇന്ത്യ ഹാഷ് ടാഗ് കാംപയിനുമായി സെന്‍ട്രല്‍ ടാക്‌സസ്സ്

ഇന്ത്യന്‍ കായിക താരങ്ങള്‍ക്ക് വിജയാശംസകളും ആവേശവും പകരാന്‍ 'ചിയര്‍ ഫോര്‍ ഇന്ത്യ' ഹാഷ്ടാഗ് കാംപയിനുമായി സെന്‍ട്രല്‍ എക്‌സൈസ് ആന്റ് കസ്റ്റംസ് തിരുവനന്തപുരം സോണ്‍

Update: 2021-07-20 06:26 GMT

കൊച്ചി : ടോക്കിയോ ഒളിംപിക്‌സില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ കായിക താരങ്ങള്‍ക്ക് വിജയാശംസകളും ആവേശവും പകരാന്‍ 'ചിയര്‍ ഫോര്‍ ഇന്ത്യ' ഹാഷ്ടാഗ് കാംപയിനുമായി സെന്‍ട്രല്‍ എക്‌സൈസ് ആന്റ് കസ്റ്റംസ് തിരുവനന്തപുരം സോണ്‍. കൊച്ചി കമ്മീഷണറേറ്റ് അങ്കണത്തില്‍ സംഘടിപ്പിച്ച കാംപയിനില്‍ ജിഎസ്ടി സുപ്രണ്ടന്റും ഒളിംപ്യനുമായ കെ എം ബിനുവിനോടൊപ്പം ചീഫ് കമ്മീഷണര്‍ ശ്യം രാജ് പ്രസാദ്, പ്രിന്‍സിപ്പല്‍ കമ്മീഷണര്‍ കെ ആര്‍ ഉദയ് ഭാസ്‌കര്‍, കമ്മീഷണര്‍ (ഓഡിറ്റ്) ഡോ.ടി ടിജു എന്നിവരും മറ്റ് സഹപ്രവര്‍ത്തകരും പങ്കെടുത്തും. എല്ലാ ഇന്ത്യന്‍ കായിക താരങ്ങള്‍ക്കും യോഗം വിജയാംസകള്‍ നേര്‍ന്നു

Tags:    

Similar News