സംഘികളുടെ ഓട്ടം ടിക് ടോക്കില്‍ തരംഗമാക്കി കുട്ടിക്കൂട്ടം -Watch Video

സംഘപരിവാര മോഡലില്‍ ഒരു കൂട്ടം കുട്ടികള്‍ സൈക്കിളില്‍ വരുന്നതും മറുവിഭാഗം ഓടിക്കുന്നതുമായ രംഗം ആരിലും ചിരി പടര്‍ത്തും.

Update: 2019-01-04 04:38 GMT

എടപ്പാള്‍: ശബരിമലയുടെ പേരില്‍ കേരളത്തെ കലാപ കലുഷിതമാക്കാനുള്ള സംഘപരിവാര ശ്രമത്തിനെതിരായ ജനകീയ പ്രതിരോധം സോഷ്യല്‍ മീഡിയ ആപ്പായ ടിക് ടോക്കിലും തരംഗമായി. ഹര്‍ത്താലില്‍ അക്രമം നടത്താന്‍ എടപ്പാളില്‍ ബിജെപി പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് ബൈക്കുകളില്‍ വരുന്നതും അവരെ നാട്ടുകാര്‍ കൂട്ടംകൂടി ഓടിക്കുകയും ചെയ്യുന്ന വീഡിയോ ഫെയ്‌സ്ബുക്കിലും യുട്യൂബിലും വൈറലായിരുന്നു.

ഇതിനെ അനുകരിച്ചാണ് ഒരു കൂട്ടം കുട്ടികള്‍ ടിക്ക് ടോക്കില്‍ വീഡിയോ തയ്യാറാക്കിയത്. സംഘപരിവാര മോഡലില്‍ ഒരു കൂട്ടം കുട്ടികള്‍ സൈക്കിളില്‍ വരുന്നതും മറുവിഭാഗം ഓടിക്കുന്നതുമായ രംഗം ആരിലും ചിരി പടര്‍ത്തും. ഏതായാലും ബിജെപി പ്രവര്‍ത്തകരുടെ ഓട്ടത്തേക്കള്‍ വലിയ ഹിറ്റായിരിക്കുകയാണ് കുട്ടിക്കൂട്ടത്തിന്റെ ട്രോള്‍ വീഡിയോ.