തിരുനെല്ലിയില്‍ പശുക്കിടാവിനെ കടുവ കൊന്നുതിന്നു

Update: 2021-04-30 09:23 GMT

തിരുനെല്ലി: തിരുനെല്ലി ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലെ പോത്തുമൂല ഭാഗത്ത് കടുവ പശുക്കിടാവിനെ കടുവ കൊന്നുതിന്നു. പെടലാടി വീട്ടില്‍ ടി ജെ സനില്‍കുമാറിന്റെ ഒന്നര വയസ് പ്രായമുള്ള പശുക്കിടാവിനെയാണ് കടുവ ആക്രമിച്ച് കൊലപ്പെടുത്തിയത്. ഇന്നലെ അര്‍ധരാത്രിയിലാണ് സംഭവം.

തൊഴുത്തില്‍ കെട്ടിയിരുന്ന കിടാവിനെ തോട്ടത്തിലേക്ക് വലിച്ചുകൊണ്ടുപോയി കൊന്നുതിന്നുകയായിരുന്നു. തിരുനെല്ലി ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസര്‍ എം വി ജയപ്രസാദ് സ്ഥലം പരിശോധിച്ചു. വെറ്ററിനറി ഡോക്ടര്‍ സ്ഥലത്തെത്തി പശുക്കിടാവിന്റെ പോസ്റ്റ്‌മോര്‍ട്ടം നടത്തി. ഡോക്ടര്‍ നല്‍കുന്ന പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടിന്റെയും വിലനിര്‍ണയ സര്‍ട്ടിഫിക്കറ്റിന്റെയും അടിസ്ഥാനത്തില്‍ ഉടമയ്ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു.

Tags: