മൂന്നു വയസ്സുകാരി കുഴഞ്ഞുവീണ് മരിച്ചു

ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് എസ്എടിയിലും എത്തിച്ചെങ്കിലും ഫലമുണ്ടായില്ല.

Update: 2020-05-05 11:15 GMT

തിരുവനന്തപുരം: കുഴഞ്ഞുവീണ മൂന്നു വയസ്സുകാരിയെ ആശുപത്രിയിൽ എത്തിക്കുമ്പോഴേയ്ക്കും മരിച്ചു. തൃപ്പാദപുരം കാവുക്കോണം കരുണയിൽ വിജയന്റെയും അഞ്ജുവിന്റെയും മകൾ ഡയാന വിജയൻ ആണ് മരിച്ചത്.

വീട്ടിൽ കളിച്ചുകൊണ്ടിരിക്കവെ രാവിലെയായിരുന്നു സംഭവം. ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് എസ്എടിയിലും എത്തിച്ചെങ്കിലും ഫലമുണ്ടായില്ല.

Tags:    

Similar News