കൈക്കൂലി വാങ്ങിയ പോലിസുകാരന്‌ മൂന്ന് വർഷം തടവ്

തുമ്പ പോലിസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലിസ് എസ് നവാസിനാണ്‌ ശിക്ഷ വിധിച്ചത്‌. തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതിയുടെതാണ് ഉത്തരവ്.

Update: 2020-05-26 09:30 GMT

തിരുവനന്തപുരം: പാസ്പോർട്ട് വെരിഫിക്കേഷൻ്റെ പേരിൽ കൈക്കൂലി വാങ്ങിയ പോലിസുകാരന്‌ മൂന്ന് വർഷം തടവും 50,000 രൂപ പിഴയും. തുമ്പ പോലിസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലിസ് എസ് നവാസിനാണ്‌ ശിക്ഷ വിധിച്ചത്‌. തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതിയുടെതാണ് ഉത്തരവ്.

2012 നവംബർ 21ന് കൊച്ചുവേളി സെന്‍റ്‌.തോമസ് ഹാളിൽ വച്ചാണ് പോലിസുകാരൻ പണം ആവശ്യപ്പെട്ടത്. 28 സാക്ഷികളെയും 38 രേഖകളും വിചാരണ വേളയിൽ പ്രോസിക്യൂഷൻ പരിഗണിച്ചു. രതീഷ് എന്ന വേളി സ്വദേശിയുടെ പക്കൽ നിന്നുമാണ് പ്രതി കൈക്കൂലി ആവശ്യപ്പെട്ടത്. പോലിസുകാരനെ കുറിച്ച് മുമ്പും പലതവണ വിജിലൻസിന് പരാതി ലഭിച്ചിരുന്നു. തിരുവനന്തപുരം വിജിലൻസ് സംഘമാണ് കേസ് രജിസ്റ്റർ ചെയ്‌തിരുന്നത്‌.

Tags: