ഒരുകോടി രൂപയും ലഹരി ഗുളികകളുമായി മൂന്നംഗ സംഘം പിടിയില്‍(VIDEO)

കോഴിക്കോട് എരഞ്ഞിപ്പാലം പി എം കുട്ടി റോഡിലെ കണിയാക്കണ്ടി പറമ്പില്‍ എം കെ സുമീഷ്(41), തലശ്ശേരി ടെംപിള്‍ ഗേറ്റ് പ്രസന്നഭവനില്‍ എ പി സച്ചിന്‍(29), സെയ്ദാര്‍പള്ളി അച്ചാരത്ത് റോഡിലെ വൈറ്റ് ഹൗസില്‍ നജീബ്(35) എന്നിവരെയാണ് പോലിസ് പിടികൂടിയത്.

Update: 2019-10-04 14:12 GMT

Full View

കണ്ണൂര്‍: മതിയായ രേഖകളില്ലാത്ത ഒരുകോടി രൂപയും ലഹരി ഗുളികകളുമായി മൂന്നംഗ സംഘം പാനൂരില്‍ പിടിയില്‍. കോഴിക്കോട് എരഞ്ഞിപ്പാലം പി എം കുട്ടി റോഡിലെ കണിയാക്കണ്ടി പറമ്പില്‍ എം കെ സുമീഷ്(41), തലശ്ശേരി ടെംപിള്‍ ഗേറ്റ് പ്രസന്നഭവനില്‍ എ പി സച്ചിന്‍(29), സെയ്ദാര്‍പള്ളി അച്ചാരത്ത് റോഡിലെ വൈറ്റ് ഹൗസില്‍ നജീബ്(35) എന്നിവരെയാണ് പാനൂര്‍ സിഐ ടി പി ശ്രീജിത്ത്, എസ്‌ഐ സന്തോഷ് എന്നിവരുടെ നേതൃത്യത്തിലുള്ള പോലിസ് സംഘം പിടികൂടിയത്. വള്ള്യായി മാവിലേരി റോഡ് ഭാഗത്ത് സംഘര്‍ഷ സാധ്യതയുണ്ടെന്ന സൂചനയെ തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെ ആറോടെ നവോദയ കുന്നിനു സമീപം പോലിസെത്തിയപ്പോള്‍ സംശയകരമായ സാഹചര്യത്തില്‍ നിര്‍ത്തിയിട്ട നിലയില്‍ കണ്ടെത്തിയ കെഎല്‍ 11 ബിഎന്‍ 8484 ഡസ്റ്റര്‍ കാര്‍ പരിശോധിച്ചപ്പോഴാണ് പണവും ലഹരി ഗുളികളും പിടികൂടിയതെന്നു പോലിസ് പറഞ്ഞു. 500, 2000 രൂപയുള്‍പ്പെട്ട ഒരു കോടി രൂപയുടെ നോട്ടുകളും സ്പാസ് മോപ്രോക്ലി വോം പ്ലസ് എന്ന ലഹരിക്കുപയോഗിക്കുന്ന 300ഓളം വേദനസംഹാരി ഗുളികയുമാണ് പിടിച്ചെടുത്തത്. കാറിന്റെ പിന്‍സീറ്റിലും ഡിക്കിയിലും സ്‌പെയര്‍ പാര്‍ട്‌സ് സൂക്ഷിക്കുന്ന ഭാഗത്തുനിന്നുമാണ് ഇവ കണ്ടെടുത്തത്. പിടിയിലായവരെ പോലിസ് കൂടുതല്‍ ചോദ്യം ചെയ്ത് വരികയാണ്.




Tags:    

Similar News