മലങ്കര അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകള്‍ തുറന്നു; തീരവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം

അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി 42 മീറ്ററാണ്. അണക്കെട്ടില്‍ ഇപ്പോള്‍ 41.64 മീറ്റര്‍ ഉയരത്തില്‍ വെള്ളമുണ്ട്.

Update: 2020-05-17 02:37 GMT

കൊച്ചി: ജലനിരപ്പ് പരമാവധി സംഭരണശേഷിയിലെത്തിയതിനെത്തുടര്‍ന്ന് മലങ്കര അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകള്‍ തുറന്നു. 20 സെന്റീമീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്. തൊടുപുഴ, മൂവാറ്റുപുഴ നദികളുടെയും കൈവഴികളുടെയും തീരത്തുള്ളവര്‍ ജാഗ്രതപാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കി. അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി 42 മീറ്ററാണ്.

അണക്കെട്ടില്‍ ഇപ്പോള്‍ 41.64 മീറ്റര്‍ ഉയരത്തില്‍ വെള്ളമുണ്ട്. ഈ സാഹചര്യത്തിലാണ് ഷട്ടറുകള്‍ തുറക്കാന്‍ തീരുമാനിച്ചത്. കഴിഞ്ഞ വര്‍ഷം ജലനിരപ്പ് ഉയര്‍ന്നതോടെ ഡാമിന്റെ ആറ് ഷട്ടറുകളും തുറന്നിരുന്നു. ജലനിരപ്പുയര്‍ന്ന സാഹചര്യത്തില്‍ ആദ്യഘട്ടത്തില്‍ മൂന്നു ഷട്ടറുകള്‍ തുറക്കുമെന്ന് ശനിയാഴ്ച ജില്ലാ കലക്ടര്‍ എസ് സുഹാസ് അറിയിച്ചിരുന്നു. 

Tags:    

Similar News