വിഴിഞ്ഞത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ മൂന്നു പേരെ കാണാതായി

മീരാ സാഹിബ്, മുഹമ്മദ് ഹനീഫ, അന്‍വര്‍ എന്നിവരെയാണ് കാണാതായത്.

Update: 2022-05-15 03:34 GMT

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: വിഴിഞ്ഞത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ മൂന്നു മത്സ്യത്തൊഴിലാളികളെ കാണാതായി. മീരാ സാഹിബ്, മുഹമ്മദ് ഹനീഫ, അന്‍വര്‍ എന്നിവരെയാണ് കാണാതായത്.

ഇന്നലെയാണ് ഇവര്‍ കടലില്‍ പോയത്. വിഴിഞ്ഞം പൂവാര്‍ ഭാഗത്തേക്കാണ് ഇവര്‍ പോയിട്ടുള്ളത് എന്നാണ് മത്സ്യത്തൊഴിലാളികള്‍ നല്‍കുന്ന വിവരം. ഈ പ്രദേശം കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ തെരച്ചില്‍ പുരോഗമിക്കുന്നത്.

ഇവര്‍ ഇന്നലെ രാത്രി 11 മണിയോടെ തിരിച്ചെത്തേണ്ടതായിരുന്നു. ഇന്ന് രാവിലെയായിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്നാണ് അന്വേഷണം തുടങ്ങിയത്. കടല്‍ പ്രക്ഷുബ്ദമായതിനാല്‍ സര്‍ക്കാറിന്റെ തിരച്ചില്‍ ബോട്ടുകളും മറ്റും ഉപയോഗപ്പെടുത്താന്‍ സാധിക്കുന്നില്ല എന്നതും വെല്ലുവിളിയാകുന്നുണ്ട്.

Tags:    

Similar News