പാലൂര്‍കോട്ട വെള്ളച്ചാട്ടത്തില്‍ മൂന്നു പേര്‍ അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു

കടുങ്ങപുരം : പാലൂര്‍കോട്ട വെള്ളച്ചാട്ടത്തിനു മുകളില്‍ മൂന്ന് പേര്‍ അപകടത്തില്‍പ്പെട്ടു. ഒരാള്‍ മരണപ്പെട്ടു.വെങ്ങാട് സ്വദേശി മുത്തേടത് ശിഹാബുദീനാണ് മരണപ്പെട്ടത്. ഇന്ന് വൈകീട്ട് 3:30ന് ആയിരുന്നു അപകടം.പെരുന്നാള്‍ അവധി പ്രമാണിച്ചു സന്ദര്‍ശകരുടെ തിരക്ക് കൂടുതലായിരുന്നു. വെള്ളച്ചാട്ടത്തിന്റെ മുകള്‍ഭാഗത്ത് നിന്നും പാറക്കെട്ടിലൂടെ ഒഴുകി താഴേക്ക് പതിക്കുകയായിരുന്നു ശിഹാബുദ്ധീന്‍ സംഭവസ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടതായാണ് അറിയുന്നത് അപകടത്തില്‍പ്പെട്ട മറ്റ് രണ്ടുപേരെ പെരിന്തല്‍മണ്ണ അല്‍ഷിഫയിലും ഒരാളെ മാലാപറമ്പ്എം ഇ എസ് ഹോസ്പിറ്റലിലും പ്രവേശിച്ചിട്ടുണ്ട്.