വയനാട്ടില്‍ മൂന്നുപേര്‍ക്ക് കൂടി കുരുങ്ങുപനി

ഇവരില്‍ രണ്ടുപേരെ കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലും ഒരാള്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലും ചികില്‍സയിലാണ്.

Update: 2020-04-22 17:16 GMT

കല്‍പ്പറ്റ: കൊവിഡ് മഹാമാരിക്കിടെ ആശങ്കപടര്‍ത്തി വയനാട്ടില്‍ വീണ്ടും മൂന്നുപേര്‍ക്ക് കൂടി കുരങ്ങുപനി സ്ഥിരീകരിച്ചു. തിരുനെല്ലി ഗ്രാമപ്പഞ്ചായത്തിലെ ബേഗൂര്‍, ഇരുമ്പുപാലം സ്വദേശികളായ മൂന്നുപേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ രണ്ടുപേരെ കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലും ഒരാള്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലും ചികില്‍സയിലാണ്. ഈ വര്‍ഷം ഇതുവരെ 24 പേര്‍ക്കാണ് ജില്ലയില്‍ കുരങ്ങുപനി സ്ഥിരീകരിച്ചത്. രണ്ടുപേര്‍ മരണപ്പെടുകയും ചെയ്തു.

കഴിഞ്ഞ ദിവസങ്ങളില്‍ കുരങ്ങുപനി സ്ഥിരീകരിക്കപെട്ടവര്‍ ആശുപത്രിയില്‍നിന്നും ഡിസ്ചാര്‍ജ് ചെയ്തിട്ടുണ്ട്. കൂടുതല്‍ രോഗികള്‍ റിപോര്‍ട്ട് ചെയ്ത തിരുനെല്ലി പഞ്ചായത്തില്‍ രോഗപ്രതിരോധ ക്യാംപുകളും മറ്റും നടക്കുന്നുണ്ട്. ഈ പഞ്ചായത്തില്‍ 6,689 പേര്‍ക്ക് പനിക്കെതിരേയുള്ള കുത്തിവയ്പ്പ് നല്‍കി. കുരങ്ങുപനി വര്‍ധിക്കുന്ന സാഹചര്യത്തില്‍ സുല്‍ത്താന്‍ ബത്തേരി താലൂക്കാശുപത്രിയെ കുരങ്ങുപനി ചികില്‍സാകേന്ദ്രമാക്കി മാറ്റിയിരുന്നു. 

Tags: