നാദാപുരത്ത് പുളിയാവ് പുഴയില്‍ ഒരു കുടുംബത്തിലെ മൂന്നുപേര്‍ മുങ്ങിമരിച്ചു
കോഴിക്കോട്: കോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുടുംബത്തിലെ മൂന്നുപേര്‍ മുങ്ങി മരിച്ചു.അരീക്കുണ്ട് സ്വദേശി അന്‍സാര്‍, ഭാര്യ സുഹാദ, സഹോദരന്റെ മകള്‍ ഇസ മറിയം എന്നിവരാണ് മരിച്ചത്.ഇന്ന് വൈകിട്ടോടെ നാദാപുരത്ത് പുളിയാവ് പുഴയിലാണ് അപകടം നടന്നത്.തുണി അലക്കാന്‍ പോയതായിരുന്നു ഇവര്‍.ഇതിനിടെ കുട്ടി പുഴയിലേക്കിറങ്ങിയ സമയത്ത് കയത്തില്‍പ്പെട്ടുപോകുകയായിരുന്നു.തുടര്‍ന്ന്, കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കവേ അന്‍സാറും ഭാര്യയും മുങ്ങുകയായിരുന്നു.
സമീപത്തുണ്ടായിരുന്ന നാട്ടുകാരാണ് ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയത്. പിന്നീട് വിദഗ്ധ സംഘമെത്തിയാണ് ഇവരെ പുഴയില്‍ നിന്നും പുറത്തെടുത്തത്. സംഭവസ്ഥലത്ത് വച്ച് തന്നെ മരണം സംഭവിച്ചു എന്നാണ് പ്രാഥമിക വിവരം.ഇവരുടെ മൃതശരീരം നാദാപുരം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.