വയനാട് റിസോര്‍ട്ടില്‍ മൂന്നരക്കിലോ കഞ്ചാവുമായി മൂന്നുപേര്‍ പിടിയില്‍

കല്‍പ്പറ്റ സ്വദേശികളായ ജംഷീറലി, ഷിനാസ്, മിര്‍ഷാദ് എന്നിവരാണ് പിടിയിലായത്.

Update: 2020-07-03 08:11 GMT

കല്‍പ്പറ്റ: വയനാട് വൈത്തിരിയില്‍ കഞ്ചാവുവേട്ട. റിസോര്‍ട്ടില്‍നിന്ന് മൂന്നരക്കിലോ കഞ്ചാവുമായി മൂന്നുപേര്‍ പോലിസ് കസ്റ്റഡിയിലായി. വെത്തിരി പോലിസിനു ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്നു സ്വകാര്യറിസോര്‍ട്ടില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.

കല്‍പ്പറ്റ സ്വദേശികളായ ജംഷീറലി, ഷിനാസ്, മിര്‍ഷാദ് എന്നിവരാണ് പിടിയിലായത്. ഇവര്‍ കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച കാറും പോലിസ് കസ്റ്റഡിയിലെടുത്തു.  

Tags: