നിര്‍ത്തിയിട്ട കാറില്‍ സ്വകാര്യ ബസിടിച്ച് മൂന്ന് മരണം

Update: 2020-02-17 04:46 GMT

തെങ്കാശി: തെങ്കാശി വാസുദേവ നല്ലൂരിനടുത്തുണ്ടായ വാഹനാപകടത്തില്‍ മൂന്നു പേര്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം.റോഡരികില്‍ നിര്‍ത്തിയിട്ട കേരള രജിസ്‌ട്രേഷന്‍ കാറില്‍ ചെന്നൈയില്‍ നിന്ന് ചെങ്കോട്ടയിലേക്ക് പോവുകയായിരുന്നു സ്വകാര്യ ബസ് ഇടിച്ചായിരുന്നു അപകടം. സംഭവസ്ഥലത്തുതന്നെ മൂന്നുപേരും മരിച്ചതായാണ് വിവരം. മരിച്ചവര്‍ മൂന്നുപേരും മലയാളികളാണെന്ന് സംശയിക്കുന്നു.