ചാരായവാറ്റ്; ഇടുക്കിയില്‍ മൂന്നുപേര്‍ അറസ്റ്റില്‍

അതിര്‍ത്തിയിലെ ഈറ്റക്കാട്ടിലായിരുന്നു മൂവര്‍സംഘത്തിന്റെ വാറ്റ്. ലിറ്ററിന് 1,500 രൂപ വരെയാണ് വ്യാജമദ്യത്തിന് ഇവര്‍ ഈടാക്കിയിരുന്നത്.

Update: 2020-04-17 00:57 GMT

ഇടുക്കി: അടിമാലിയില്‍ ഈറ്റക്കാട്ടില്‍ ചാരായം വാറ്റിയ മൂന്നുപേര്‍ അറസ്റ്റിലായി. ഇവരില്‍നിന്ന് അഞ്ചുലിറ്റര്‍ ചാരായവും 50 ലിറ്റര്‍ കോടയും പിടിച്ചെടുത്തു. അടിമാലി കാഞ്ഞിരവേലി സ്വദേശികളായ സരുണ്‍, ബെന്നി, ഷിജു എന്നിവരാണ് അറസ്റ്റിലായത്. അതിര്‍ത്തിയിലെ ഈറ്റക്കാട്ടിലായിരുന്നു മൂവര്‍സംഘത്തിന്റെ വാറ്റ്. ലിറ്ററിന് 1,500 രൂപ വരെയാണ് വ്യാജമദ്യത്തിന് ഇവര്‍ ഈടാക്കിയിരുന്നത്.

ചാരായത്തിനും കോടയ്ക്കും പുറമെ വാറ്റുന്നതിനായി ഉപയോഗിച്ച ഗ്യാസ് അടക്കമുള്ള ഉപകരണങ്ങളും പിടിച്ചെടുത്തു. ലോക്ക് ഡൌണിനെത്തുടര്‍ന്ന് മദ്യശാലകള്‍ പൂട്ടിയതിനാല്‍ ഇടുക്കിയില്‍ അതിര്‍ത്തി മേഖലകളിലടക്കം വ്യാജവാറ്റ് വ്യാപകമാണെന്ന് എക്‌സൈസ് വിവരം ലഭിച്ചിരുന്നു. ഇതുവരെ 7,000 ലിറ്ററിലധികം മദ്യവും കോടയുമാണ് വിവിധ മേഖലകളില്‍നിന്നായി പിടിച്ചെടുത്തത്. ജില്ലയില്‍ എക്‌സൈസിന്റെ കര്‍ശന പരിശോധനകള്‍ തുടരുകയാണ്. 

Tags:    

Similar News