മുത്തങ്ങയില്‍ മൂന്നര ടണ്‍ ഹാന്‍സ് പിടികൂടി; പരിശോധനക്കെത്തിയവരോട് പറഞ്ഞത് ലോറിയില്‍ പഞ്ചസാരയാണെന്ന്

Update: 2026-02-17 06:59 GMT

മാനന്തവാടി: മുത്തങ്ങ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ നിരോധിത പുകയിലയുടെ വന്‍ ശേഖരം പിടികൂടി. മൂന്നര ടണ്‍ ഹാന്‍സ് ആണ് പിടിച്ചെടുത്തത്. നിരോധിത പുകയില കൊണ്ടുവന്ന കര്‍ണാടക രജിസ്‌ട്രേഷന്‍ ലോറി എക്‌സൈസ് പിടിച്ചെടുത്തു. പഞ്ചസാര കടത്തുന്നുവെന്ന് വ്യാജേനയാണ് നിരോധിത പുകയില കടത്തിയത്. സംഭവത്തില്‍ വാഹനം ഓടിച്ചിരുന്ന കോയമ്പത്തൂര്‍ സ്വദേശി കാളി മുത്തുകുമാര്‍ പിടിയിലായി. കഴിഞ്ഞമാസവും സമാനമായ രീതിയില്‍ നിരോധിത പുകയില ചെക്‌പോസ്റ്റില്‍ വച്ച് പിടിച്ചെടുത്തിരുന്നു.