നടിയെ ആക്രമിച്ച കേസ്; ഈ വിധി എന്തുകൊണ്ടെന്ന് ചോറുണ്ണന്നവര്‍ക്ക് മനസിലാകും: ഭാഗ്യലക്ഷ്മി

Update: 2025-12-08 06:31 GMT

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ വെറുതേ വിട്ട വിധി എന്തുകൊണ്ടെന്ന് ചോറുണ്ണുന്ന മലയാളികള്‍ക്കു മനസിലാകുമെന്ന് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ഈ വിധി തന്നെയാണ് കോടതിയില്‍ നിന്നു പ്രതീക്ഷിച്ചതെന്നും അവര്‍ പറഞ്ഞു.കുറേ ദിവസമായി ഈ രീതിയില്‍ തന്നെയാണ് കേട്ടു കൊണ്ടിരിക്കുന്നത്. ഇപ്പോള്‍ അതിജീവിതയ്‌ക്കൊപ്പം അവളുടെ വീട്ടിലുണ്ട്. മരണം വരെ അവള്‍ക്കൊപ്പമായിരിക്കും- ഭാഗ്യലക്ഷ്മി പറഞ്ഞു.