കായല്‍ കൈയേറ്റം: വിജിലന്‍സിന്റെ എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് തോമസ് ചാണ്ടി ഹൈക്കോടതിയില്‍ നല്‍കിയ ഹരജികള്‍ പിന്‍വലിക്കുന്നു

തോമസ് ചാണ്ടിയുടെ പിന്മാറ്റം ഹരജികളില്‍ വിധിപറയാനിരിക്കെ. പിന്‍വലിക്കുന്നത് അഞ്ചു ഹരജികള്‍.

Update: 2019-02-01 14:43 GMT

കൊച്ചി: ആലപ്പുഴയിലെ ലേക്ക് പാലസ് റിസോര്‍ട്ടിലേക്ക് കായല്‍ നികത്തി റോഡ് നിര്‍മിച്ചെന്ന കേസില്‍ ബന്ധുക്കള്‍ക്കും, തനിക്കുമെതിരെ വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുന്‍ മന്ത്രി തോമസ് ചാണ്ടി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച എല്ലാ ഹരജികളും പിന്‍വലിക്കുകയാണെന്ന് അറിയിച്ചു.ഹരജികളില്‍ വിധി പറയാനിരിക്കെയാണ് തോമസ് ചാണ്ടിയുടെ പിന്മാറ്റം.ഹരജികള്‍ പിന്‍വലിക്കാന്‍ തിങ്കളാഴ്ച അപേക്ഷ നല്‍കുമെന്ന് തോമസ് ചാണ്ടിയുടെ അഭിഭാഷകന്‍ അറിയിച്ചു. നേരത്തെ സമര്‍പ്പിച്ച ഹരജിയില്‍ വിശദമായ വാദം കേട്ട ശേഷം വിധി പറയാനിരിക്കെയാണ് ഹരജി പിന്‍വലിക്കുകയാണെന്ന വിവരം അറിയിച്ചത്. അഞ്ചു ഹരജികളാണ് പിന്‍വലിക്കുന്നത്. ജസ്റ്റിസ് സുധീന്ദ്ര കുമാറാണ് ഹരജികള്‍ പരിഗണിച്ചത്. വലിയകുളം മുതല്‍ സീറോ ജട്ടി വരെയുള്ള ഭാഗത്ത് കായല്‍ നികത്തി റോഡ് നിര്‍മ്മിക്കുന്നതിന് പ്രതികള്‍ ഒരുമിച്ചു പ്രവര്‍ത്തിച്ചുവെന്നാണ് കേസിലെ ആരോപണം കേസില്‍ 22 പേരാണ് പ്രതിപ്പട്ടികയിലുള്ളത്. സുഭാഷ് എന്നയാള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് കേസെടുത്തത്. 

Tags:    

Similar News