തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ ഗര്‍ഭിണി മരിച്ചു; ചികില്‍സാപ്പിഴവെന്ന് ബന്ധുക്കള്‍

ചികില്‍സാപ്പിഴവ് മൂലമാണ് മരണമെന്നാരോപിച്ച് ആശുപത്രിയുടെ മുന്നില്‍ ബന്ധുക്കള്‍ പ്രതിഷേധിച്ചു. സംഭവത്തില്‍ ആശുപത്രി അധികൃതര്‍ക്കെതിരേ നടപടിയാവശ്യപ്പെട്ട് ബന്ധുക്കള്‍ മെഡിക്കല്‍ കോളജ് പോലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരിക്കുകയാണ്.

Update: 2019-04-05 10:56 GMT

തിരുവനന്തപുരം: എസ്എടി ആശുപത്രിയില്‍ മൂന്നുമാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തക്കല സദേശി സ്‌നേഹ റാണിയാണ് മരിച്ചത്. ചികില്‍സാപ്പിഴവ് മൂലമാണ് മരണമെന്നാരോപിച്ച് ആശുപത്രിയുടെ മുന്നില്‍ ബന്ധുക്കള്‍ പ്രതിഷേധിച്ചു. സംഭവത്തില്‍ ആശുപത്രി അധികൃതര്‍ക്കെതിരേ നടപടിയാവശ്യപ്പെട്ട് ബന്ധുക്കള്‍ മെഡിക്കല്‍ കോളജ് പോലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരിക്കുകയാണ്. 33 ദിവസം മുമ്പാണ് സ്‌നേഹ റാണിയെ തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ഇവരെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടെങ്കിലും അനുവദിച്ചില്ലെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.

കുട്ടിക്ക് വളര്‍ച്ചയില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. ഗര്‍ഭഛിദ്രം നടത്തേണ്ടിവരുമെന്ന് നേരത്തെ പറഞ്ഞെങ്കിലും ബന്ധുക്കളുടെ സമ്മതമില്ലാതെയാണ് ഗര്‍ഭഛിദ്രം നടത്തിയത്. ഇന്ന് രാവിലെ മരണം നടന്നെങ്കിലും വൈകിയാണ് വിവരം അറിയിച്ചത്. മകള്‍ വെള്ളം കുടിച്ചിട്ട് അഞ്ചുദിവസമായി. ഇത്തിരി വെള്ളം താ അമ്മേ എന്ന് മകള്‍ പറഞ്ഞു. എന്നാല്‍, ആശുപത്രി അധികൃതര്‍ നല്‍കാന്‍ അനുവദിച്ചില്ലെന്ന് സ്‌നേഹാറാണിയുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു.  

Tags:    

Similar News