തിരുവനന്തപുരം സ്വദേശി ഷാര്‍ജയില്‍ നിര്യാതനായി

Update: 2019-09-01 07:41 GMT

ഷാര്‍ജ: തിരുവനന്തപുരം വര്‍ക്കല കവലയൂര്‍ സ്വദേശിയും അക്കാഫ് വോളന്റിയര്‍ ഗ്രൂപ്പിന്റെ സജീവ പ്രവര്‍ത്തകനുമായ ലിബു(50) ഷാര്‍ജയില്‍ അന്തരിച്ചു. ഹൃദ്രോഗിയായിരുന്ന ലിബു ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം ഡിസംബറില്‍ നാട്ടിലെത്തി ശസ്ത്രക്രിയ നടത്താന്‍ തീരുമാനിച്ചതായിരുന്നു. രാവിലെ ഉറക്കത്തില്‍ നിന്ന് ഉണരാതിരുന്നതിനാല്‍ കൂടെ താമസിക്കുന്നവര്‍ വിളിച്ചപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. റൊമാന വാട്ടര്‍ ജീവനക്കാരനാണ്. ആശുപത്രി മോര്‍ച്ചറിയിലുള്ള മൃതദേഹം നടപടികള്‍ക്കു ശേഷം നാട്ടിലേക്കു കൊണ്ടുപോവും. ഭാര്യ: ഹണി. ഒരു മകളുണ്ട്.





Tags: