വയനാട്ടിലെ മൂന്നാമത്തെ കൊവിഡ് ബാധിതനും ആശുപത്രി വിട്ടു

ജില്ലയില്‍ പോസിറ്റീവ് കേസുകളൊന്നും റിപോര്‍ട്ട് ചെയ്യപ്പെടാത്ത 28 ദിവസമാണ് കടന്നുപോയത്.

Update: 2020-04-25 12:28 GMT

കല്‍പ്പറ്റ: വയനാട് ജില്ലയില്‍ കൊവിഡ് 19 സ്ഥിരീകരിച്ച് മാനന്തവാടി ഗവ. ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന മുപ്പൈനാട് സ്വദേശിയും ആശുപത്രി വിട്ടു. 28 ദിവസമായി ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ജില്ലയില്‍ മൂന്നുപേര്‍ക്കായിരുന്നു രോഗം സ്ഥിരീകരിച്ചിരുന്നത്. രണ്ടുപേര്‍ നേരത്തെ രോഗമുക്തരായി ആശുപത്രി വിട്ടിരുന്നു. ജില്ലയില്‍ പോസിറ്റീവ് കേസുകളൊന്നും റിപോര്‍ട്ട് ചെയ്യപ്പെടാത്ത 28 ദിവസമാണ് കടന്നുപോയത്.

ശനിയാഴ്ച 122 പേര്‍ കൂടി നിരീക്ഷണകാലം പൂര്‍ത്തിയാക്കിയതോടെ ജില്ലയില്‍ നിരീക്ഷണം പൂര്‍ത്തിയാക്കിയവരുടെ എണ്ണം ആകെ 12,755 ആയി. ജില്ലയില്‍ 32 പേരെയാണ് പുതുതായി നിരീക്ഷണത്തിലാക്കിട്ടുളളത്. നിലവില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 1,088 ആണ്. ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്നത് 8 പേരാണ്. ജില്ലയില്‍നിന്നും പരിശോധനയ്ക്കയച്ച 316 സാംപിളുകളില്‍നിന്നും 301 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 298 എണ്ണം നെഗറ്റീവാണ്. 14 സാംപിളുകളുടെ ഫലം ലഭിക്കാനുണ്ട്. 

Tags: