വെള്ളം കയറിയ ഇടങ്ങളിലൂടെ പോവുന്ന ചെറുവാഹനങ്ങള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

വാഹനം നിര്‍ത്തിയിട്ട സ്ഥലത്ത് വെള്ളം കയറിയാല്‍ നാലു ഭാഗത്ത് നിന്നും ഉള്ള ഫോട്ടോസ് (വാഹന നമ്പര്‍ ഉള്‍പ്പെടെ) എടുക്കണം. ഇത് ഇന്‍ഷൂറന്‍സ് സംബ ന്ധമായ കാര്യങ്ങള്‍ക്ക് ഉപകരിക്കും.

Update: 2019-08-11 07:21 GMT

തിരുവനന്തപുരംതിരുവനന്തപുരം: കാലവര്‍ഷത്തില്‍ റോഡില്‍ വെള്ളം കയറിയ പശ്ചാത്തലത്തില്‍ ചെറിയ വാഹനം ഓടിക്കുന്നവരുടെ ശ്രദ്ധയ്ക്ക് ആരോഗ്യ മിഷന്റെ സന്ദേശം.

കഴിവതും വെള്ളം കയറിക്കിടക്കുന്ന പ്രദേശത്ത് കൂടിയുള്ള യാത്ര ഒഴിവാക്കുക,

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:

വാഹനങ്ങളുടെ റണ്ണിങ്ങ് ബോര്‍ഡിന് സമാന്തരമായി വെള്ളമുണ്ടെന്ന് തോന്നിയാല്‍ (ടയറിന്റെ പകുതിയോളം സൈലന്‍സര്‍ ടെയില്‍ പൈപ്പിനു താഴെ) വാഹനം വെള്ളത്തില്‍ ഇറക്കാതെ സുരക്ഷിതമായി പാര്‍ക്ക് ചെയ്യുക.

ഇനി അഥവാ വാഹനം വെള്ളത്തില്‍ അകപ്പെട്ടു എന്ന് തോന്നിയാല്‍ ,വാഹനം കെട്ടിവലിച്ച് മറുകരയില്‍ എത്തിക്കുകയോ എത്തിച്ച ശേഷം സ്റ്റാര്‍ട്ട് ചെയ്യുവാനോ ശ്രമിക്കരുത് .കാരണം ഇതിന്റെ എയര്‍ ഫില്‍ട്ടര്‍ വെന്റിലൂടെയും സൈലന്‍സറിലൂടെയും വെള്ളം എന്‍ജിനകത്ത് പ്രവേശിക്കും .ഈ അവസ്ഥയെ ഹൈഡ്രോ ലോക്ക് എന്ന് വിളിക്കും.

വാഹനം നിര്‍ത്തിയിട്ട സ്ഥലത്ത് വെള്ളം കയറിയാല്‍ നാലു ഭാഗത്ത് നിന്നും ഉള്ള ഫോട്ടോസ് (വാഹന നമ്പര്‍ ഉള്‍പ്പെടെ) എടുക്കണം. ഇത് ഇന്‍ഷൂറന്‍സ് സംബ ന്ധമായ കാര്യങ്ങള്‍ക്ക് ഉപകരിക്കും. കഴിവതും വിദദ്ധ അഭിപ്രായം സ്വീകരിക്കാന്‍ അതത് അംഗീകൃത വാഹന സര്‍വീസ് സെന്ററുമായി ബന്ധപെടുക 

Tags:    

Similar News