ഇമേജിങ് ഫേസ് ഡിറ്റക്ഷൻ കാമറ തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ സ്ഥാപിച്ചു

യാത്രക്കാരുമായി നേരിട്ടുള്ള സമ്പർക്കം ഒഴിവാക്കുവാൻ കഴിയുന്നതിനാൽ ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഇതുമൂലം ഉറപ്പാക്കാൻ കഴിയും.

Update: 2020-05-03 08:00 GMT

തിരുവനന്തപുരം: കേരളത്തിൽ ആദ്യമായ് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന തെർമൽ ആൻഡ് ഒപ്റ്റിക്കൽ ഇമേജിങ് ഫേസ് ഡിറ്റക്ഷൻ കാമറ തിരുവനന്തപുരം സെൻട്രൽ റയിൽവേ സ്റ്റേഷനിൽ സ്ഥാപിച്ചു. ഡോ.ശശി തരൂരിന്റെ എംപി ഫണ്ട്‌ ഉപയോഗിച്ച് വാങ്ങിയതാണ് തെർമൽ കാമറ.

തിരുവനന്തപുരത്തുനിന്നും അതിഥി തൊഴിലാളികളെ വഹിച്ചുകൊണ്ടുള്ള ആദ്യ തീവണ്ടി ജാർഖണ്ഡിലേക്ക് പുറപ്പെടുന്നതിനു മുന്നോടിയായിട്ടായിരുന്നു കാമറകൾ തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ സ്ഥാപിച്ചത്. ഇതുവഴി തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ എത്തുന്ന എല്ലാപേരെയും അതിവേഗം തെർമൽ സ്കാനിങ്ങിനു വിധേയരാക്കാൻ പറ്റുന്നതും രോഗ സാധ്യതയുള്ളവരെ വളരെവേഗം തിരിച്ചറിയാൻ സാധിക്കുന്നതുമാണ്. യാത്രക്കാരുമായി നേരിട്ടുള്ള സമ്പർക്കം ഒഴിവാക്കുവാൻ കഴിയുന്നതിനാൽ ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഇതുമൂലം ഉറപ്പാക്കാൻ കഴിയും.

Tags:    

Similar News