കരാറുകാരനെ തട്ടിക്കൊണ്ടുപോയി കവർച്ച നടത്തിയ കേസിൽ മുഖ്യപ്രതി അറസ്റ്റിൽ

കല്ലമ്പലം തോട്ടയ്ക്കാട് സ്വദേശിയായ കരാറുകാരനെയാണ് ഇയാളും സംഘവും തട്ടിക്കൊണ്ടുപോയത്.

Update: 2020-08-22 06:45 GMT

തിരുവനന്തപുരം: കരാറുകാരനെ തട്ടിക്കൊണ്ടുപോയി കവർച്ച നടത്തിയ കേസിലെ മുഖ്യപ്രതി അറസ്റ്റിലായി. കല്ലമ്പലം കരവാരം സ്വദേശി റീബു ആണ് അറസ്റ്റിലായത്. കല്ലമ്പലം തോട്ടയ്ക്കാട് സ്വദേശിയായ കരാറുകാരനെയാണ് ഇയാളും സംഘവും തട്ടിക്കൊണ്ടുപോയത്. കരാറുകാരനോട് റീബു 50,000 രൂപ ആവശ്യപ്പെട്ടിട്ടും നൽകിയില്ല. തുടർന്ന് സുഹൃത്തിന്‍റെ വീട്ടിൽ സംസാരിച്ചിക്കുകയായിരുന്ന ഇയാളെ റീബുവും കൂട്ടാളികളും ചേർന്ന് കാറിൽ തട്ടിക്കൊണ്ടു പോയി. കരാറുകാരനെ മർദിക്കുകയും കയ്യിലുണ്ടായിരുന്ന പതിനായിരം രൂപയും മോതിരവും ഫോണും തട്ടിയെടുത്ത ശേഷം സംഘം കാർ പണയം വെക്കാൻ ശ്രമിച്ചു. നിരവധി കേസുകളിൽ പ്രതിയായ റീബു ഗുണ്ടാ നിയമപ്രകാരം രണ്ടുതവണ കരുതൽ ജയിലിൽ കഴിഞ്ഞിട്ടുണ്ട്. ഒളിവിൽ പോയ മറ്റ് പ്രതികൾക്കായി തിരച്ചിൽ ഊർജിതമാക്കി. കല്ലമ്പലം സി.ഐയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.

Tags: